ചേലൂർ എസ്.എൻ.ഡി.പി ശാഖയുടെ 40 വർഷത്തെ ചരിത്രം പ്രതിപാദിക്കുന്ന സ്മരണിക പ്രകാശനം ചെയ്തു


ചേലൂർ :
എസ്.എൻ.ഡി.പി ചേലൂർ (2352) ശാഖയുടെ 40 വർഷത്തെ പ്രവർത്തനങ്ങളെ പ്രതിപാദിച്ചു കൊണ്ടുള്ള ‘ഗുരുപഥം’ സ്മരണിക യോഗം കൗൺസിലർ പി കെ പ്രസന്നൻ പ്രകാശനം ചെയ്തു. ചേലൂർ താമരത്ത് അമ്പലം ശ്രീരാമക്ഷേത്ര സപ്താഹ മണ്ഡപത്തിൽ നടന്ന ചടങ്ങ് എംഎൽഎ പ്രൊഫ. കെ യു അരുണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി മുകുന്ദപുരം യൂണിയൻ സെക്രട്ടറി കെ ചന്ദ്രൻ ആദ്യ പ്രതി ഏറ്റുവാങ്ങി. എസ്.എൻ.ഡി.പി ചേലൂർ ശാഖ പ്രസിഡന്റ് ജീവൻ കെ എസ് അദ്ധ്യക്ഷനായിരുന്നു. പി കെ ഭരതൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.

40 വർഷത്തെ ശാഖ ചരിത്രവും, പ്രവർത്തനവും, മുൻകാല സാരഥികളെ പറ്റിയുള്ള സമഗ്ര വിവരങ്ങളും സ്മരണികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബാബു കോടശ്ശേരി, സജിത അനിൽകുമാർ , സെക്രട്ടറി അനിൽകുമാർ പി വി, കൺവീനർ ബോസ് വള്ളിയിൽ, സന്തോഷ് കെ എം എന്നിവർ സംസാരിച്ചു. സോവനീർ കമ്മിറ്റി ചെയർമാൻ ശശി വെട്ടത്ത് സ്വാഗതവും, രാധാകൃഷ്ണൻ വെട്ടത്ത് നന്ദിയും പറഞ്ഞു .

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top