യുവശക്തിയെ സാമൂഹിക പുരോഗതിക്കായ് സമർപ്പിക്കണം- സന്ദീപ് അരിയാംപുറം


വെള്ളാങ്ങല്ലൂർ :
മദ്യവും മയക്കുമരുന്നും നൽകുന്ന ലഹരി പോലെ പടർന്ന് പിടിച്ചിരിയുന്ന സോഷ്യൽ മീഡിയായുടെ അതിപ്രസരത്തിന്‍റെ കാലത്ത് സാമൂഹിക പ്രതിബദ്ധതയുള്ള പ്രസ്ഥാനങ്ങൾ യുവജന ശക്തിയെ സാമൂഹിക പുരോഗതിക്കായ് സമർപ്പിക്കാൻ തയ്യാറാകണമെന്ന് കെ.പി.വൈ.എം സംസ്ഥാന ഖജാൻജി സന്ദീപ് അരിയാംപുറം പ്രസ്താവിച്ചു. നടവരമ്പിൽ നടന്ന “സർഗാത്മക ആവിഷ്ക്കാരത്തിന് യുവതയുടെ സമർപ്പണം” എന്ന വിഷയത്തിൽ നടന്ന പoന ക്ലാസിൽ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രളയകെടുതിയിൽ മാലിന്യങ്ങൾ നിറഞ്ഞ ജലാശയങ്ങളും നീർച്ചാലുകളും വൃത്തിയാക്കി നാടിന് സമർപ്പിക്കുന്ന പ്രവർത്തനങ്ങളാണ് കേരള പുലയർ യൂത്ത് മൂവ്മെന്റ് ഏറ്റെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂണിയൻ ഖജാൻജി പ്രേംജിത്ത് പൂവത്തുംകടവിൽ അദ്ധ്യക്ഷത വഹിച്ച യുവജന ക്യാമ്പ് കെ.പി.എം.എസ് ജില്ലാ സെക്രട്ടറി വി.എസ് ആശ്ദോഷ് ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ഒരു ജനാധിപത്യ സമൂഹത്തിൽ സംവരണം അടക്കമുള്ള സമൂഹിക അവകാശങ്ങൾ സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും യുവജനങ്ങൾക്കുണ്ടെന്നും സംവരണമാല്ലാതിരുന്നുവെങ്കിൽ ഞാനുൾപ്പെടെയുള്ള വലിയൊരു വിഭാഗം ഉന്നത വിദ്യാഭ്യാസ രംഗത്ത് നിന്ന് പുറത്ത് പോകുമായിരുന്നുവെന്നും തന്‍റെ അനുഭവങ്ങൾ വിവരിച്ച് ഡോ. അശ്വതി മധുസൂദനൻ അഭിപ്രായപ്പെട്ടു. യൂണിയൻ സെക്രട്ടറി സന്തോഷ് ഇടയിലപ്പുര, ആശാ ശ്രീനിവാസൻ, തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. സെക്രട്ടറി വിഷ്ണു മോഹൻ സ്വാഗതവും, വൈസ് പ്രസിഡണ്ട് അഖിൽ കൃഷ്ണ നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top