അകാലത്തിൽ വിട്ടുപിരിഞ്ഞ സഹപാഠിയുടെ ഓർമ്മക്ക് സ്കൂളിൽ വാട്ടർ പ്യൂരിഫൈയർ സ്ഥാപിച്ച് പൂർവ വിദ്യാർത്ഥികൾ


എടതിരിഞ്ഞി :
എടതിരിഞ്ഞി എച്ച്.ഡി.പി സ്കൂളിലെ 2011-13 പ്ലസ് ടു ബാച്ചിലെ പൂർവ വിദ്യാർത്ഥികൾ, അകാലത്തിൽ വിട്ടുപിരിഞ്ഞ തങ്ങളുടെ സഹപാഠി രാഹുൽ ഉത്തമന്‍റെ ഓർമക്കായി സ്കൂളിലേക്ക് മുക്കാൽ ലക്ഷത്തോളം വിലവരുന്ന വാട്ടർ പ്യൂരിഫൈയർ സ്ഥാപിച്ചു നൽകി. കഴിഞ്ഞ ദിവസം സ്കൂളിൽ ഒത്തുകൂടിയ സഹപാഠികൾ ലളിതമായ ചടങ്ങിൽ അദ്ധ്യാപകരുടെ സാനിധ്യത്തിൽ രാഹുലിന്‍റെ പിതാവിനെകൊണ്ട് നാട മുറിച്ചു വാട്ടർ പ്യൂരിഫൈയർ സ്കൂളിന് കൈമാറി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top