തകർന്ന റോഡിലെ കുഴികൾ നാട്ടുകാർ ശ്രമദാനത്തിലൂടെ നികത്തി


എടതിരിഞ്ഞി :
സ്കൂൾ വാഹനങ്ങളടക്കം നിരവധി വാഹനങ്ങളും, സൈക്കിളിൽ സ്കൂൾ കുട്ടികളും കടന്ന് പോകുന്ന എടതിരിഞ്ഞി പോസ്റ്റ് ഓഫീസ് ജങ്ഷന് സമീപത്തെ പോത്താനി റോഡിലെ വലിയ കുഴികൾ ശ്രമദാനത്തിലൂടെ നാട്ടുകാർ മൂടി. ജിയോ ബ്രിക്‌സ് എന്ന സ്ഥാപനവും ജങ്ഷനിലെ ടെമ്പോ ആട്ടോ തൊഴിലാളികളും സഹകരിച്ച് ക്വാറി വെയ്സ്റ്റടിച്ച് റോഡിലെ കുഴികൾ നിരപ്പാക്കി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top