സംഗീത വിദ്യാർത്ഥികൾക്ക് വേണ്ടത് ഈശ്വര വിശ്വാസവും എളിമയും – പി ജയചന്ദ്രൻ


ഇരിങ്ങാലക്കുട : 
ഇരിങ്ങാലക്കുട : സംഗീത വിദ്യാർത്ഥികളെ ആദ്യം പഠിപ്പിക്കേണ്ടത് ഭക്തിയും എളിമയുമാണെന്ന് മലയാളത്തിന്‍റെ  ഭാവഗായകൻ പി ജയചന്ദ്രൻ. ഈശ്വര വിശ്വാസവും, താൻ ആരുമല്ലെന്ന തോന്നലും എല്ലാ വിദ്യാർത്ഥികളും മനസിലാക്കണം, ഇതുരണ്ടും ചേർന്നാൽ സംഗീതത്തിലേക്കുള്ള വഴി തുറക്കും. ഇരിങ്ങാലക്കുട വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്‍റെ ആഭിമുഖ്യത്തിൽ

തിരുവിതാംകൂർ രാജകുടുംബത്തിലെ പ്രിൻസ് അശ്വതി തിരുനാൾ രാമവർമ്മയുടെ ഏകദിന സംഗീത ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഷാ ശുദ്ധിക്ക് സംഗീതത്തിൽ പ്രധാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ     സ്കൂളിലെ ഭാഷാ ഗുരു രാമനാഥൻ മാസ്റ്ററും സിനിമയിലെ ദേവരാജൻ മാഷുമാന്നെന്നു ജയചന്ദ്രൻ പറഞ്ഞു. നിങ്ങൾ നിങ്ങൾക്ക് വേണ്ടി ശ്രുതി ശുദ്ധിയോടെ പാടി പഠിച്ചാൽ മറ്റുള്ളവരും അത് ആസ്വദിക്കുമെന്നും അദ്ദേഹം സംഗീത വിദ്യാർത്ഥികളോട് പറഞ്ഞു. വയലിനിസ്റ് പി ശശികുമാർ രചിച്ചു സംഗീതം ചെയ്ത ഭക്തിഗാനം അദ്ദേഹം സദസിനായി പാടി.


കൂടൽമാണിക്യം കുട്ടൻകുളത്തിനു സമീപത്തെ നമ്പൂതിരീസ് കോളേജിൽ നടന്ന സംഗീതശില്പശാലക്ക് ഡോക്ടർ സി കെ രവി ആശംസകൾ നേർന്നു . വരവീണ ഡയറക്ടർ ശ്രീവിദ്യ വർമ്മ സ്വാഗതവും, സംഗീതജ്ഞൻ പ്രതാപ് സിംഗ് നന്ദിയും രേഖപ്പെടുത്തി. സംഗീത ശില്പശാലയിൽ അൻപതിലധികം സംഗീത വിദ്യാർഥികൾ പങ്കെടുത്തു. പ്രിൻസ് രാമവർമ്മ നയിക്കുന്ന ഇരിങ്ങാലക്കുടയിലെ ഏഴാമത്തെ സംഗീത ശില്പശാലയായിരുന്നു ഇത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top