പ്രളയത്തിൽ നാശനഷ്ടം വന്ന കനാലുകളും തോടുകളും വൃത്തിയാക്കി ജല നിർഗമനത്തിന് സൗകര്യമൊരുക്കണമെന്ന് കർഷക സംഘം ഇരിങ്ങാലക്കുട ഏരിയാ സമ്മേളനം


ആനന്ദപുരം :
പ്രളയത്തിൽ നാശനഷ്ടം വന്ന ഇരിങ്ങാലക്കുട മണ്ഡലത്തിലെ പ്രധാന കനാലുകളും തോടുകളും ആഴം വർദ്ധിപ്പിച്ചും ചണ്ടിയും ചളിയും മാറ്റി ജല നിർഗമനത്തിന് സൗകര്യമൊരുക്കണമെന്നും ഹരിപുരം ബണ്ട് സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കണമെന്നും കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേരള കർഷകസംഘം ഇരിങ്ങാലക്കുട ഏരിയ സമ്മേളനം പി.കെ.വി. നഗറായ ആനന്ദപു രം ഇ.എം.എസ് ഹാളിൽ കർഷക സംഘം ജില്ലാ സെക്രട്ടറി പി.കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ബേബി ജോൺ മാസ്റ്റർ കർഷക നാദം മാസിക വാർഷിക വരിസംഖ്യ ഏറ്റുവാങ്ങി അഭിവാദ്യം ചെയ്തു സംസാരിച്ചു.

ഏരിയ പ്രസിഡൻറ് സജീവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മുതിർന്ന നേതാവ് കെ.പി. ദിവാകരൻ മാസ്റ്റർ പതാക ഉയർത്തി. രക്തസാക്ഷി പ്രമേയം കെ.ജെ. ജോൺസനും, അനുശോചന പ്രമേയം കെ.എ. മനോഹരനും അവതരിപ്പിച്ചു. പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി ശങ്കരനാരായണൻ അവതരിപ്പിച്ചു. ചർച്ചകൾക്ക് ശേഷം റിപ്പോർട്ട് അംഗീകരിച്ചു. ശങ്കരനാരായണനെ സെക്രട്ടറിയായും, പ്രസിഡൻറായി സജീവൻ മാസ്റ്ററെയും ട്രഷററായി ഹരിദാസിനെയും തിരഞ്ഞെടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top