ഡോക്ടർ എം വിജയശങ്കർ അന്തരിച്ചു


ഇരിങ്ങാലക്കുട :
പ്രഗത്ഭനായ ഭിഷഗ്വരനും, പ്രശസ്ത ചിത്രകാരനുമായ ഡോക്ടർ എം വിജയശങ്കർ അന്തരിച്ചു. ഇരിങ്ങാലക്കുട ഗവൺമെന്‍റ്  ആശുപത്രിയിൽ നിന്നാണ് വിരമിച്ചത്. തൃശ്ശൂർ സെന്റ് തോമസ് ഹൈസ്കൂളിൽ നിന്ന് സംസ്ഥാനത്ത് ഒന്നാമതായി എസ്എസ്എൽസി പാസായി, മദ്രാസ് സ്റ്റാൻലി മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് നേടി പോണ്ടിച്ചേരി ജിപ്മർ കോളേജിൽ നിന്നും ഹൗസ് സർജൻസിയും പൂർത്തീകരിച്ചു. തുടർന്ന് പാലക്കാട് കോട്ടായിൽ സർക്കാർ ഡിസ്പെൻസറിയിൽ ചികിത്സകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. തൃശ്ശൂർ എം എസ് പി തേർഡ് ബറ്റാലിയൻ, ഇരിങ്ങാലക്കുട കാട്ടൂർ പുതുക്കാട് കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ചികിത്സാരീതിയിലെ മികവുകൊണ്ടും ഉദാത്തമായ മാനവികത കൊണ്ടും നിരവധി തലമുറകളെ ഡോക്ടർ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. മികച്ച ചിത്രകാരനാണ്, താന്ത്രിക ശൈലിയിൽ ഡോക്ടർ വരച്ചചിത്രങ്ങൾ ആത്മീയ അന്വേഷണങ്ങളുടെ വിശാലമായൊരു തുറസ്സാണ്. ‘ദി മൈൻഡ് ആസ് ഐ സി’ എന്ന പേരിൽ ചിത്രങ്ങളുടെ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. വത്സലയാണ് ഭാര്യ. അനു ബിനു ദിനേശ് എന്നിവർ മക്കൾ. സംസ്കാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് തൃശൂർ ശാന്തിഘട്ടിൽ.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top