ക്രൈസ്റ്റ് മാനേജ്മെന്‍റ് ബി.ജെ.പിക്കാരുമായി മോണാസ്ട്രീയിൽ രാത്രി ചർച്ച നടത്തി


ഇരിങ്ങാലക്കുട :
മാനദണ്ഡങ്ങൾ കാറ്റിൽപറത്തി നിയമിച്ച ഡ്രൈവർ ഓടിച്ച ബസ് മറിഞ്ഞ് വിദ്യാർത്ഥിനി മരിക്കാനിടയായ സംഭവത്തിൽ ക്രൈസ്റ്റ് കോളേജ് മാനേജ്‌മെന്റിനെതിരെ രൂക്ഷമായി രണ്ടുദിവസമായി പ്രതികരിച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പിക്കാരുമായി ബുധനാഴ്ച രാത്രി എട്ട് മണിക്ക് ക്രൈസ്റ്റ് മോണാസ്ട്രീയിൽ മാനേജ്മെന്‍റ് ചർച്ച സംഘടിപ്പിച്ചു. ബിജെപി മണ്ഡലം പ്രസിഡന്‍റ് സുനിൽകുമാർ ടി എസ്, മുനിസിപ്പൽ പ്രസിഡന്‍റ് ഷാജുട്ടൻ, ന്യൂനപക്ഷ മോർച്ച പ്രസിഡന്‍റ് ഷാജു കണ്ടംകുളത്തി എന്നിവരുമായി ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. ജോയ് പീനിക്കപറമ്പിലിന്‍റെ   നേതൃത്വത്തിലായിരുന്നു ചർച്ച. താൽകാലിക ഡ്രൈവറായി നിയമിച്ച നിഖിലിന് വ്യാജ ലൈസൻസ് ആയിരുന്നു എന്നത് അറിയില്ലായിരുന്നു എന്ന് കോളേജ് അധികൃതർ പറയുന്നു. വ്യാജ ലൈസൻസ് ഉപയോഗിച്ച് കോളേജിൽ നിയമനം നേടിയ നിഖിലിനെതിരെ വ്യാഴാഴ്ച രാവിലെ മാനേജ്മെന്റ് പരാതി നൽകുമെന്ന് ബിജെപി നേതാക്കൾ അറിയിച്ചു. ഉറപ്പിൽ നിന്ന് മാനേജ്മെന്റ് പുറകോട്ട് പോയാൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ബിജെപി നേതാക്കൾ പറയുന്നു. മാനേജ്മെന്റ് നിഖിലിനെ എതിരെ പരാതി നൽകിയില്ലെങ്കിൽ വ്യാഴാഴ്ച രാവിലെ ബഹുജന മാർച്ച് സംഘടിപ്പിക്കാനാണ് ഉദ്ദേശം. വിദ്യാർത്ഥിനിയുടെ മരണത്തിലും വ്യാജ ലൈസൻസ് വിഷയത്തിലും ക്രൈസ്റ്റ് കോളേജ് മാനേജ്മെന്‍റ് നിലപാടുകൾക്കെതിരെ മറ്റു രാഷ്ട്രീയ സംഘടനകൾ ഒന്നും പ്രതികരിച്ചില്ല എന്നതും ശ്രദ്ധേയമാണ്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top