കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ നൃത്ത വാദ്യ സംഗീതോത്സവവും മൃദംഗ മേളയും


ഇരിങ്ങാലക്കുട :
ഇരിങ്ങാലക്കുട കൊരമ്പ് മൃദംഗ കളരിയുടെ ആഭിമുഖ്യത്തിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ രഥോത്സവത്തോടനുബന്ധിച്ച് നൃത്ത വാദ്യ സംഗീതോത്സവവും മൃദംഗ മേളയും അവതരിപ്പിച്ചു. അഞ്ചുവയസ്സുകാരി ലക്ഷ്മിശ്രീ ഉൾപ്പെടെ 68 വയസ്സുള്ള പ്രഭാകരൻ വരെയുള്ള അമ്പതോളം കലാകാരൻമാർ അവതരിപ്പിച്ച പരിപാടി ആസ്വദിക്കാൻ വൻ ഭക്തജനതിരക്കായിരുന്നു.

കൊച്ചു കലാകാരന്മാർ ഒരേ താളത്തിൽ മൃദംഗം വായിക്കുന്നത് ഉത്സവത്തിന് വന്ന ഭക്തജനങ്ങൾക്ക് വ്യത്യസ്ത അനുഭവമായി മാറി. അതുല്യ കൃഷ്ണണൻ ദേവൂട്ടി എന്നിവർ ഭരതനാട്യത്തിലും, വൈക്കം അനിൽകുമാർ വായിപ്പാട്ടിലും, കളരിയിലെ 45 ഓളം വിദ്യാർത്ഥികൾ ശ്രീരാഗിന്‍റെ നേതൃത്വത്തിൽ മൃദംഗ മേളയിലും അണിനിരന്നു. പരിപാടികൾക്ക് വിക്രമൻ നമ്പൂതിരി മേൽനോട്ടം വഹിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top