കോളേജ് ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് വ്യാജം എന്ന് മോട്ടോർ വാഹന വകുപ്പ്, ക്രെസ്റ്റ് കോളേജ് മാനേജ്മെന്റിനെതിരെ നടപടി ആവശ്യപ്പെട്ട് യൂവമോർച്ച


ഇരിങ്ങാലക്കുട :
ക്രൈസ്റ്റ് കോളേജിലെ വിദ്യാർത്ഥിനിയുടെ മരണത്തിനു ഇടയാക്കിയ വാഹനം ഓടിച്ച ഡ്രൈവറുടെ ലൈസൻസ് വ്യാജമായി ഉണ്ടാക്കിയതാണെന്ന സംശയത്തെ തുടർന്ന് ലൈസൻസ് നമ്പർ മോട്ടർവാഹന വകുപ്പുമായി ഒത്തുനോക്കിയപ്പോൾ വ്യാജ ലൈസൻസാണെന്ന് തെളിഞ്ഞു. വ്യാജ ലൈസൻസു ഉണ്ടാക്കുകയും അതുപയോഗിച്ച് തട്ടിപ്പിൽ ജോലി നേടിയ നിഖിൽ തച്ചപിള്ളിയെ മനഃപൂർവ്വമായ കൊലകുറ്റത്തിനും, നിയമം ലംഘിച്ചു ഡ്രൈവറാക്കിയതിന്ന് ക്രെസ്റ്റ് കോളേജ് മാനേജ്മെന്റിനെതിരെയും ശക്തമായ നടപടികൾ ആവശ്യപ്പെട്ട് യുവമോർച്ച നിയോജക മണ്ഡലം കമ്മിറ്റി.

നിഖിൽ ക്രിമിനൽ കേസിലെ പ്രതിയും സിപിഎം തളിയക്കോണം ബ്രാഞ്ച് കമ്മിറ്റി അംഗവുമായ ഇയാളെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ വൻ ജനകീയപ്രക്ഷോഭത്തിന് നേതൃത്യം നൽകും എന്നും യോഗം താക്കീത് നൽകി. ഇത്തരം വ്യാജ സർട്ടിഫിക്കറ്റുകളെ കുറിച്ച് മനസിലാക്കാതെ നിയമനം നടത്തുകയും തൽഫലമായി അപകടത്തെ ക്ഷണിച്ചു വരുത്തുകയും ചെയ്ത ക്രെസ്റ്റ് കോളേജ് മാനേജ്മെന്റിനെതിരെ എഫ്ഐആർ റെജിസ്ട്രർ ചെയ്ത് കേസ് എടുക്കണം. അപകടത്തിൽ മരിച്ച പെൺകുട്ടിയുടെ വീട്ടുക്കാർക്കും പരിക്കേറ്റ വിദ്യാർത്ഥികൾക്കും നഷ്ടപരിഹാരം നൽകണം എന്നും, യോഗ്യത ഇല്ലാതെ
ഡ്രൈവർ ജോലിക്ക് വേണ്ടി നിഖിലിനേ ശുപാർശ ചെയ്ത വ്യക്തിയുടെ പേരും വെളിപ്പെടുത്തണം. ഡ്രൈവർ ആയ നിഖിൽ എങ്ങനെ ഹോസ്റ്റൽ വാർഡൻ ആയി എന്നും കോളേജ് മാനേജ്മെന്റ് വ്യക്തമാക്കണം എന്നും യോഗം ആവശ്യപെട്ടു. യുവമോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് അഖിലാഷ് വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.പി വിഷ്ണു, മണ്ഡലം ജനറൽ സെക്രട്ടറി മിഥുൻ കെ.പി എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top