‘ഇന്ത്യൻ ഭരണഘടനയും സമ്പദ്ഘടനയും അപകടത്തിൽ’ – ഡിവൈഎഫ്ഐ ജനകീയ സെമിനാർ സംഘടിപ്പിച്ചു


ഇരിങ്ങാലക്കുട :
ഇന്ത്യൻ ഭരണഘടനയും സമ്പദ്ഘടനയും അപകടത്തിൽ എന്ന വിഷയത്തെ അധികരിച്ച് കൊണ്ട് ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി ജനകീയ സെമിനാർ സംഘടിപ്പിച്ചു. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിൽ പോലും പിടിച്ചുനിന്ന ഇന്ത്യയുടെ സമ്പദ്ഘടനയെ താറുമാറാക്കുന്ന വികലമായ ഭരണകൂടത്തിന്‍റെ സാമ്പത്തിക നയങ്ങൾക്കെതിരായി കൊണ്ട് രാജ്യത്താകമാനം പ്രക്ഷോഭങ്ങൾ ഉയർന്നുവരികയാണ്. ഓരോ ദിവസവും അടച്ചുപൂട്ടുന്ന സ്ഥാപനങ്ങളുടെയും ഫാക്ടറികളുടെയും വിവരങ്ങളാണ് പുറത്തു വരുന്നത്. ഇത്തരം പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാൻ വിഭജന രാഷ്ട്രീയം കളിക്കുകയാണ് ബിജെപി . കാശ്മീരും ആസ്സാമിലെ പൗരത്വ പ്രശ്നവും ഭാഷാ വിവാദവുമെല്ലാം സൃഷ്ടിക്കുന്നത് ബോധപൂർവമാണ് ഇതിനെതിരെ യുവജനത പ്രതികരിക്കേണ്ടതുണ്ടെന്ന് സാമൂഹിക സാംസ്കാരിക പ്രവർത്തകനായ ജംഷീദ് അലി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ബ്ലോക്ക് പ്രസിഡൻറ് പി.കെ. മോഹൻ അധ്യക്ഷത വഹിച്ച സെമിനാറിൽ തൃശ്ശൂർ ജില്ലാ കമ്മിറ്റി വൈസ് പ്രസിഡൻറ് ഇ.എൻ. അനിൽകുമാർ, ജില്ലാ കമ്മിറ്റി അംഗം പി.സി. നിമിത, ടിവി വിജീഷ്, വി. എച്ച്. വിജീഷ് , അതീഷ് ഗോകുൽ, പി.എം. സനീഷ് തുടങ്ങിയവർ പങ്കെടുത്തു. ബ്ലോക്ക് സെക്രട്ടറി വി എ അനീഷ് സ്വാഗതവും ബ്ലോക്ക് ജോയിൻ സെക്രട്ടറി ഐ വി സജിത്ത് നന്ദിയും പറഞ്ഞു .

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top