സ്കൂൾ – കോളേജ് വിദ്യാർത്ഥികൾക്കായി സംഗീത മത്സരം


ഇരിങ്ങാലക്കുട :
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നൂറ്റൊന്നംഗസഭ സംഗീതസദസ് സംഘടിപ്പിക്കുന്നു. സ്കൂൾ – കോളേജ് വിദ്യാർത്ഥികൾക്കായി ലളിത സംഗീതത്തിലും ശാസ്ത്രീയ സംഗീതത്തിലും ജൂനിയർ – സീനിയർ വിഭാഗങ്ങളിൽ ഞായറാഴ്ച മത്സരം ഉണ്ടായിരിക്കും. ഞായറാഴ്ച രാവിലെ 9 മുതൽ കാരുകുളങ്ങര നൈവേദ്യം ഓഡിറ്റോറിയത്തിലാണ് പരിപാടി. റജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി 9946732675 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top