ക്രൈസ്റ്റ് കോളേജ് ബസ് അപകടം : നിയമം ലംഘിച്ചാണ് ഡ്രൈവറെ നിയമിച്ചതെന്ന് ആക്ഷേപം

അപകടത്തിൽ മരിച്ച വിദ്യാർത്ഥിനി യാത്രയിൽ ബസ്സിന്‍റെ വലതുവശം ഏറ്റവും പുറകിലെ എമർജൻസി ഡോറിനടുത്തെ സീറ്റിലായിരുന്നു ഇരുന്നത്. ഇവിടെ സൈഡിലെ ജനലിൽ സൂരക്ഷാ കമ്പികൾ ഇല്ലായിരുന്നു. ബസ് മറിഞ്ഞപ്പോൾ ആൻസി ബസ്സിനടിയിലേക്ക് തെറിച്ചു വീണത് ഇതിലെയായിരുന്നു, യാത്ര പുറപ്പെടുന്നതിന് തൊട്ടുമുൻപ് സഹപാഠികൾ പകർത്തിയ ചിത്രം


ഇരിങ്ങാലക്കുട :
മലക്കപ്പാറയിൽ ഉണ്ടായ അപകടത്തിൽ വിദ്യാർഥികൾ സഞ്ചരിച്ച കോളേജ് ബസ് ഓടിച്ചിരുന്ന ഡ്രൈവറെ കോളേജ് അധികൃതർ നിയമംലംഘിച്ചാണ് നിയമിച്ചിരുന്നതെന്ന് ആക്ഷേപം ഉയരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസ് ഓടിക്കാൻ ക്രിമിനൽ പശ്ചാത്തലം ഉണ്ടാകരുത്, ഹെവി ലൈസൻസും, ബാഡ്ജും, 10 വർഷത്തെ പരിചയവും വേണമെന്നാണ് നിയമം. എന്നാൽ അപകടത്തിൽപെട്ട ബസ് ഓടിച്ചിരുന്ന യൂവാവിന് ഇത്തരത്തിലുള്ള മുൻപരിചയമോ ലൈസൻസും ഇല്ലായിരുന്നെന്നാണ് ഇപ്പോൾ ആക്ഷേപം ഉയരുന്നത്. ഇതിനു പുറമെ ഇയാളുടെ പേരിൽ പോലീസ് സ്റ്റേഷനിൽ ക്രിമിനൽ കേസും നിലനിൽക്കുന്നുണ്ടെന്നും പറയുന്നു. ഇതേ സംബന്ധിച്ച് ഒരു അന്വേഷണം നടത്തണമെന്നും, നിയമം ലംഘിച്ച കോളേജ് അധികൃതർക്കെതിരെ നിയമനടപടികൾ എടുക്കണമെന്നും ബി.ജെ.പി നഗരസഭ സമിതി ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ട്.

അപകടത്തിൽപെട്ട കോളേജ് ബസ് എം.പി ഫണ്ടിൽനിന്നും ലഭിച്ചതാണ്, 8 മാസത്തെ പഴക്കമേ ബസ്സിനുള്ളു എന്നും, ഇതുപോലത്തെ ക്യാമ്പുകൾക്കും സ്പോർട്സ് ആവശ്യങ്ങൾക്കും മാത്രമേ ഈ വാഹനം ഉപയോഗിക്കാറുള്ളൂ എന്നതുകൊണ്ട് ആവശ്യം ഉള്ള സമയത് മാത്രമേ ഡ്രൈവറെ വിളിക്കാറുള്ളു എന്നും ഇതേപ്പറ്റി കോളേജ് അധികൃതർ പ്രതികരിച്ചു. നിഖിൽ എന്ന യുവാവാണ് അപകടസമയത്ത് വാഹനം നിയന്ത്രിച്ചിരുന്നതെന്നു കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. ജോയ് പീനിക്കപ്പറമ്പിൽ പറഞ്ഞു. ഈയാൾക്ക് ലൈസെൻസ് ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ 10 വർഷത്തെ മുൻപരിചയത്തെ പറ്റിയും, പോലീസ് സ്റ്റേഷനിൽ കേസുള്ളതിനെ പറ്റിയും അറിയില്ലെന്നും പറഞ്ഞു. അപകട സമയത്ത് ബസ് അമിതവേഗതയിൽ ആയിരുനെന്നുള്ള ആക്ഷേപവും അദ്ദേഹം തള്ളി. വാഹനത്തിൽ സ്പീഡ് നിയന്ത്രിക്കാനുള്ള ഉപകരണം ഉള്ളതുകൊണ്ട് എങ്ങിനെ അമിതവേഗത്തിൽ പോകാനാകുമെന്നും അദ്ദേഹം ചോദിക്കുന്നു. ഡ്രൈവർക്ക് ഈ കോളേജ് ബസ് ഓടിക്കാനുള്ള ലൈസൻസ് ഉണ്ടെന്നു പറയുന്ന കോളേജ് അധികൃതർ അത് ഹാജരാക്കണമെന്നും ഈ പ്രതികരണത്തിണ് ശേഷം ബി ജെ പി ആവശ്യപെടുന്നുണ്ട്. വാഹനം ഓടിച്ചിരുന്ന വ്യക്തിക്ക് ഹെവി ലൈസൻസോ, ബാഡ്ജോ 10 വർഷത്തെ പരിചയമോഇല്ലെന്നു ബിജെപി ആവർത്തിച്ചു.

കോളേജ് ബസ്സ് ഓടിക്കാൻ 10 വർഷത്തെ നിർബന്ധ പരിചയം ആവശ്യമാണെന്നും, ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഒരു കാരണവശാലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങൾ ഓടിക്കാൻ, താത്കാലിക നിയമനങ്ങൾ ആണെങ്കിൽകൂടിയും നിയമം അനുവദിക്കുന്നില്ലെന്ന് മോട്ടോർ വാഹന വകുപ്പ് ഉദോഗസ്ഥരും പറഞ്ഞു. കേരള സംസ്ഥാനത്തിൽ മാത്രമേ ഇത്തരം വാഹനങ്ങൾ ഉപയോഗിക്കാവു എന്നും നിയമത്തിൽ പറയുന്നുണ്ട്.


തമിഴ്നാട് അതിർത്തിയോടെ ചേർന്ന മലക്കപ്പാറ, പെരുമ്പാറയിൽ പോലീസ് സ്റ്റേഷന് സമീപത്തെ വളവ് തിരിയുന്നതിനിടെ നിയന്ത്രണംവിട്ട് കോളേജ് ബസ് വൈദ്യുതിക്കാലിൽ ഇടിച്ച് മറിയുകയായിരുന്നു, പുറത്തേക്ക് തെറിച്ച ആൻസിയുടെ കഴുത്തിന് താഴോട്ടുള്ള ഭാഗം ബസിന്‍റെ അടിയിൽപ്പെട്ടുപോയാണ് മരണം സംഭവിച്ചത് . വിദ്യാർത്ഥിനി പുറത്തോട്ട് തെറിച്ചു വീണ സാഹചര്യത്തിൽ, ബസിന്‍റെ വലതുവശത്ത് ജനലുകളുടെ അരികിൽ സുരക്ഷക്ക് ആവശ്യമായ സംഭവങ്ങൾ ഈ ബസ്സിൽ ഉണ്ടായിരുന്നോ എന്നും അനേഷിക്കേണ്ടതാണെന്നു മോട്ടോർ വാഹന വകുപ്പ് ഉദോഗസ്ഥർ പ്രതികരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top