ചേലൂർ ശ്രീ അഭയാരമ്മൻ ക്ഷേത്രത്തിൽ വിജയദശമി നാളിൽ അറിവിന്‍റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ


ഇരിങ്ങാലക്കുട :
ചേലൂർ ശ്രീ അഭയാരമ്മൻ ക്ഷേത്രത്തിൽ വിജയദശമിയോടനുബന്ധിച്ച് കുട്ടികൾ വിദ്യാരംഭം കുറിച്ചു. രാവിലെ മഹാഗണപതി ഹോമം, വിശേഷാൽ ദേവീപൂജകൾ എന്നിവയ്ക്ക് ശേഷം നടന്ന വിദ്യാരംഭ ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി ഡോ. രാഗേഷ് എസ്.ആർ കാർമ്മികത്വം വഹിച്ചു. നവരാത്രി സങ്കൽപ്പത്തെക്കുറിച്ചും വിജയദശമിയുടെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം പ്രഭാഷണം നടത്തി. തുടർന്ന് സമൂഹനാമജപം, പ്രസാദ വിതരണം എന്നിവയും നടന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top