തിരിച്ചറിയാതെ പോകരുത് ഈ ഭ​ജന രത്നങ്ങളെ


ഇരിങ്ങാലക്കുട :
സംഗീതാഭിരുചിയുള്ള ഇരിങ്ങാലക്കുടയിലും പരിസരത്തുമുള്ള ഏഴു വനിതകൾ ചേർന്ന് രൂപീകരിച്ച ഭക്തിഗാന ഭജന കൂട്ടായ്മയായ ‘മാണിക്യശ്രീ’ യുടെ ഭജനകൾ ചുരുങ്ങിയ കാലംകൊണ്ട് ക്ഷേത്രവേദികളിലെ സ്ഥിരം സാന്നിദ്ധ്യമായി മാറിക്കഴിഞ്ഞു. ഏവരും ഒറ്റശബ്ദത്തില്‍ തുടങ്ങി അവസാനിപ്പിക്കുന്ന ഭജന, ഭക്തിയുടെ നൈര്‍മ്മല്യം നമ്മില്‍ നിറക്കുന്നു. ഇതാണ് ഈ ഭ​ജന ര​ത്ന​ങ്ങ​ളുടെ കൂട്ടായ്‌മ്മയെ വേറിട്ടതാക്കുന്നത്. 73 വയസ്സുള്ളവർ മുതൽ 46 വയസ്സുള്ള യുവത്വമുള്ളവരാണ് സംഘത്തിനെ നെടുംതൂണുകൾ. മായാദേവി സുന്ദരേശ്വരൻ, സുശീല മഠത്തിവീട്ടിൽ, വിമല ഗോപിനാഥ്, രാധ ഗിരി, മായാലക്ഷ്മി, ശാന്ത സച്ചിദാനന്ദൻ, ചന്ദ്രിക ബാലകൃഷ്ണൻ എന്നിവർ ചേർന്നുള്ള ‘മാണിക്യശ്രീ’ കൂട്ടായ്മക്ക് ആഴ്ചയിൽ നാലു ദിവസം അംഗങ്ങളുടെ വീടുകളിൽ മാറിമാറി മൂന്ന് മണിക്കൂര്‍ പരിശീലനമുണ്ട്. പ്രായത്തെ തോല്പിക്കുന്ന പഠനത്വരയാണ് ഇവരെ വ്യത്യസ്തരാക്കുന്നത്.

2018ൽ കൂടൽമണിക്ക്യം ക്ഷേത്രോത്സവത്തിനു ഭക്തിഗാനമഞ്ജരി അവതരിപ്പിച്ചായിരുന്നു ഇവരുടെ അരങ്ങേറ്റം. ഗണപതി, സരസ്വതി തുടങ്ങി ഓരോരോ മൂർത്തികളെക്കുറിച്ച് കർണാടക സംഗീതം അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തപ്പെട്ടിട്ടുള്ള ശാസ്ത്രീയ ഗാനങ്ങളും പദങ്ങളുമാണ് പക്കമേളത്തിന്‍റെ അകമ്പടിയോടെ ഇവർ ആലപിക്കാറുള്ളത്. അതുകൂടാതെ അതാതു ക്ഷേത്രങ്ങളിലെ മൂർത്തികളെക്കുറിച്ചു ഇവർ ചിട്ടപ്പെടുത്തിയ ഗാനങ്ങളും ആലപിച്ചു വരുന്നു. സമൂഹത്തിൽ ലഭിക്കുന്ന മാന്യമായ പദവി, ഏതുവേദിയിലും കയറിച്ചെല്ലാനുള്ള ധൈര്യം, പലതും മറന്ന് മനസ്സിനെ ഏകാഗ്രമാക്കി മുന്നേറാനുള്ള കാഴ്ചപ്പാട് ഇവയൊക്കെ ഒഴിവു സമയങ്ങളെ ക്രിയാത്‌മകമായി ഉപയോഗിച്ചുള്ള ഈ പ്രായത്തിലെ സംഗീത പഠനത്തിലൂടെ കിട്ടുന്നതായി സംഘം പറയുന്നു. പരിപാടിക്കുപോയാൽ ദക്ഷിണ കിട്ടാറുണ്ട്. അല്ലാതെ പ്രതിഫലം ചോദിക്കാറില്ല. ഇതിനോടകം ജില്ലക്കകത്തും പുറത്തുമായി പതിനഞ്ചോളം ക്ഷേത്രവേദികളിൽ ‘മാണിക്യശ്രീ’ പരിപാടികൾ അവതരിപ്പിച്ചു കഴിഞ്ഞു. ഭജന അന്വേഷണങ്ങൾക്ക് 9400297639

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top