റോഡിലെ അപകടകുഴിയടച്ച് യൂബർ ഈറ്റ്സ് ഡെലിവറി ബോയ്സ് മാതൃകയായി


ഇരിങ്ങാലക്കുട :
ഇരിങ്ങാലക്കുട മെയിൻ റോഡിലെ ഗ്രാമ്യ ഹോട്ടലിനു മുന്നിലെ അപകടകുഴിയടച്ച് യൂബർ ഈറ്റ്സ് ഡെലിവറി ബോയ്സിന്‍റെ മാതൃകാപ്രവൃത്തി പ്രശംസിനിയമായി. അന്നസ്, സഹദ്ധ്, രാജേഷ് കെ പി, ശ്രീനി, ഷിബിൻ കെ ജി എന്നിവരാണ് ഈ സൽപ്രവർത്തിക്ക് പിന്നിൽ. ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയായ യൂബർ ഈറ്റ്സ് ഇരിങ്ങാലക്കുടയിൽ എത്തിയിട്ട് കുറച്ചു
ആഴ്ചകൾ ആയിട്ടുള്ളു. ഓർഡർ ചെയ്ത ഭക്ഷണം കൃത്യ സമയത്ത് വേഗതയിൽ ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്നത് യൂബർ ഈറ്റ്സ് ഡെലിവറി ബോയ്സ് ആണ്. യൂബർ ഈറ്റ്സ് ശൃംഖലയിലെ ഗ്രാമ്യ ഹോട്ടലിനു മുന്നിൽ തങ്ങൾക്കുള്ള ഓര്ഡറുകൾക്കായി കാത്തു നിൽക്കുമ്പോൾ ദിവസങ്ങളായി കാണുന്നതാണ് ഹോട്ടലിനു മുന്നിലെ കോൺക്രീറ് റോഡിലെ ഈ അപകട കുഴി. ഇതിൽ അറിയാതെ വീണു പലരും അപകടത്തിൽ പെടുന്നതും ഇവർ ശ്രദ്ധിച്ചിരുന്നു. തങ്ങളുടെ ജോലിയുടെ ഭാഗമായി ബൈക്കിൽ സഞ്ചരിക്കുമ്പോളും പലയിടത്തും ഇത്തരം കുഴികൾ ഭീഷണിയാകാറുണ്ടെന്നുള്ള തിരിച്ചറിവിലാണ് ഈ യൂവാക്കൾ കുഴി മൂടാൻ മുന്നിട്ടിറങ്ങിയത്. കഴിഞ്ഞ വർഷം വളരെയേറെ അപകടങ്ങൾക്ക് കാരണമായ ഈ കുഴി വൻ പ്രതിഷേധങ്ങൾക്ക് ശേഷം അധികൃതർ മൂടിയിരുന്നതാണ് ഇപ്പോൾ വീണ്ടും തകർന്നത്. കനത്ത മഴയ്ക്ക് ശേഷം കോൺക്രീറ്റ് റോഡിൽ വീണ്ടും ഈ കുഴി രൂപപ്പെട്ടു വരികയാണ്. വലിയ വാഹനങ്ങൾക്ക് പുറകെ വരുന്ന ഇരുചക്രയാത്രികരാണ് അറിയാതെ ഈ കുഴിയിൽ അകപ്പെട്ട് അപകടത്തിലാകുന്നത്. ദിനംപ്രതി കുഴിയുടെ വലുപ്പം വർധിച്ചുവരുകയുമായിരുന്നു. സേവന വാരത്തിന്ന് മാത്രം പ്രശസ്തിക്ക് വേണ്ടി “സാമൂഹ്യ സേവനം” ചെയ്യുന്നവരുടെ കൂട്ടത്തിലല്ല ഈ യൂവാക്കളുടെ സ്ഥാനം എന്നുള്ളതുകൊണ്ട് തന്നെ ഇവരെ പ്രോത്സാഹിപ്പിക്കേണ്ടത് സമൂഹത്തിന്‍റെ കടമയാണ് .

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top