വിശിഷ്ട വ്യക്തികൾക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയ നടപടിയിൽ പ്രകടനവും, പ്രധാന മന്ത്രിക്ക് കത്തയച്ചും എ.ഐ.വൈ.എഫ് – എ.ഐ.എസ്.എഫ് പ്രതിഷേധം


ഇരിങ്ങാലക്കുട :
രാജ്യത്ത് വർധിച്ചു വരുന്ന ആൾക്കൂട്ട കൊലപാതകങ്ങളിൽ ആശങ്ക അറിയിച്ച് പ്രധാന മന്ത്രിക്ക് കത്തയച്ച കലാകാരന്മാരും ചരിത്രകാരന്മാരും അടക്കമുള്ള 49 വിശിഷ്ട വ്യക്തികൾക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയ നടപടിയിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് – എ.ഐ.എസ്.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റോഫീസിൽ നിന്നും പ്രധാന മന്ത്രിക്ക് കത്തയച്ചും പ്രതിഷേധിച്ചു.

പ്രധിഷേധ പ്രകടനം സി പി ഐ മണ്ഡലം സെക്രട്ടറി പി. മണി ഉദ്‌ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ കെ ഉദയപ്രകാശ്, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി ടി വി വിബിൻ, പ്രസിഡന്റ് കൃഷ്ണ കുമാർ, എ.ഐ.വൈ.എഫ് ജില്ലാ എക്സിക്യൂട്ടീവ് അംഗം ബിനോയ് ഷബീർ, എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം വിഷ്ണു ശങ്കർ, എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി ശ്യാം കുമാർ , പ്രസിഡന്റ് മിഥുൻ, കെ പി കണ്ണൻ, എന്നിവർ നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top