സഹൃദയയിലെ ബയോടെക്‌നോളജി ദേശീയ സമ്മേളനം സമാപിച്ചു


കല്ലേറ്റുംകര :
തന്മാത്ര ഉപകരണങ്ങളും രോഗനിര്‍ണയവും എന്ന വിഷയത്തില്‍ എ.ഐ.സി.റ്റി.ഇ. ഡല്‍ഹിയും സഹൃദയ എഞ്ചിനീയറിംഗ് കോളേജ് ബയോടെക്‌നോളജി വിഭാഗവും ചേർന്ന് മൂന്ന് ദിവസമായി സംഘടിപ്പിച്ചു വന്നിരുന്ന ബയോടെക്‌നോളജി ദേശീയ സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം അര്‍ജുന നാച്ചുറല്‍ ലിമിറ്റഡ് ജനറല്‍ മാനേജര്‍ മറീന ബെന്നി ഉദ്ഘാടനം ചെയ്തു. സഹൃദയ പ്രിന്‍സിപ്പല്‍ ഡോ. നിക്‌സന്‍ കുരുവിള അധ്യക്ഷനായി. ബയോടെക്‌നോളജിയിലെ നൂതന രോഗനിര്‍ണയ മാര്‍ഗങ്ങളും ഗവേഷണ മേഖലകളും എന്ന വിഷയത്തില്‍ വിവിധ ചര്‍ച്ചകള്‍ നടത്തി. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബിരുദ,ബിരുദാനന്തര വിദ്യാര്‍ത്ഥികളും ഗവേഷണ വിദ്യാര്‍ത്ഥികളും മറ്റ് ഉന്നത വ്യക്തികളുമടക്കം മൂന്നൂറിലേറെ പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. സമ്മേളനത്തോടനുബന്ധിച്ച് വിവിധ വിഷയങ്ങളില്‍ പേപ്പര്‍ അവതരണം പോസ്റ്റര്‍ അവതരണം തുടങ്ങി വിവിധ മത്സരങ്ങളും നടത്തി. സമാപന സമ്മേളനത്തില്‍ മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. ജി അരുണ്‍കുമാര്‍,സഹൃദയ എക്‌സി. ഡയറക്ടര്‍ ഫാ. ജോര്‍ജ് പാറേമാന്‍, ജോ. ഡയറക്ടര്‍ ഡോ. സുധ ജോര്‍ജ് വളവി, ബയോടെക്‌നോളജി വിഭാഗം മേധാവി ഡോ. അമ്പിളി മെച്ചൂര്‍, ഡോ. ധന്യ ഗംഗാധരന്‍, ഡോ. ഉമ കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top