ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ്, ഗേൾസ് സ്കൂളുകളുടെ പശ്ചാത്തല സൗകര്യ വികസനത്തിനായി 1 കോടി രൂപ വീതം അനുവദിച്ചതായി പ്രൊഫ. കെ.യു. അരുണൻ എം.എൽ.എ


ഇരിങ്ങാലക്കുട :
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി കിഫ്ബിയുടെ ധന സഹായത്തോടെ പശ്ചാത്തല സൗകര്യ വികസനത്തിനായി ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ഗവണ്മെന്‍റ് മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിന്റെയും, ഗവണ്മെന്റ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെയും നിർമ്മാണ പ്രവർത്തികൾക്കായി 1കോടി രൂപ വീതം അനുവദിച്ചു ഉത്തരവായതായി പ്രൊഫ. കെ. യു. അരുണൻ എം എൽ എ അറിയിച്ചു. പ്രസ്തുത സ്കൂളിലെ തുടർ പ്രവർത്തനങ്ങൾക്കായി കെയ്റ്റിനെ ചുമതലപെടുത്തിയിട്ടുണ്ടെന്നും പണികൾ എത്രയും പെട്ടെന്ന് തന്നെ ആരംഭിക്കുമെന്നും എം എൽ എ അറിയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top