കൂടൽമാണിക്യം ക്ഷേത്രത്തിൽ പൂജവെപ്പും വിദ്യാരംഭവും


ഇരിങ്ങാലക്കുട :
കൂടൽമാണിക്യം ദേവസ്വം കൊട്ടിലാക്കലിൽ നവരാത്രി, സരസ്വതിപൂജ ഒക്ടോബർ അഞ്ചാം തീയതി വൈകിട്ട് മുതൽ എട്ടാം തീയതി വരെ ആഘോഷിക്കുന്നു. അഞ്ചാം തീയതി വൈകിട്ട് പൂജവെപ്പും ആറാം തീയതി ദുർഗാഷ്ടമിയും ഏഴാം തീയതി മഹാനവമിയും, എട്ടാം തീയതി വിജയദശമി- വിദ്യാരംഭവും ആകുന്നു. വിജയദശമി ദിവസം എഴുത്തിനിരുത്തുവാനുള്ള സൗകര്യം ഇവിടെ ഏർപ്പെടുത്തിയതായി ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top