നടവരമ്പ് ഡോക്ടർപടി വെസ്റ്റ് റസിഡൻസ് അസോസിയേഷൻ വാർഷികം ആഘോഷിച്ചു


നടവരമ്പ് :
നടവരമ്പ് ഡോക്ടർപടി വെസ്റ്റ് റസിഡൻസ് അസോസിയേഷൻ പൊതുസമ്മേളനം മണ്ണുത്തി വെറ്റിനറി കോളേജ് സർജറി & റേഡിയോളജി വിഭാഗം മേധാവി ഡോ. സി.ബി. ദേവാനന്ദ് ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് ഹാളിൽ നടന്ന ചടങ്ങിൽ ഡി.ഡബ്ലിയു.ആർ.എ. പ്രസിഡന്റ് ഡോക്ടർ മേനോൻ രവി അധ്യക്ഷനായിരുന്നു. അദ്ധ്യയനവർഷത്തെ പരീക്ഷകളിൽ 70 % മാർക്ക് കരസ്ഥമാക്കിയ അസോസിയേഷൻ അംഗങ്ങളുടെ കുട്ടികളെ ചടങ്ങിൽ കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ അനുമോദിച്ചു. വാർഷിക പൊതുയോഗത്തിന്‍റെ ഭാഗമായി രക്ത പരിശോധന ക്യാമ്പും സംഘടിപ്പിച്ചു. അസോസിയേഷൻ സെക്രട്ടറി അനിൽ എം സ്വാഗതവും, ദിവ്യ സുരേഷ് നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top