മാലിന്യ കൂമ്പാരവും പേറി പൊറത്തിശേരി മഹാത്മാ സ്കൂളിന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രം


പൊറത്തിശേരി :
നാടെങ്ങും ശുചിത്വ വാരാഘോഷം കൊടുമ്പിരികൊള്ളുമ്പോൾ, ഇരിങ്ങാലക്കുട നഗരസഭ പ്രദേശമായ പൊറത്തിശ്ശേരി മഹാത്മാ സ്കൂളിന് മുന്നിൽ മാലിന്യ കൂമ്പാരവും പേറി ബസ് കാത്തിരിപ്പ് കേന്ദ്രവും സമീപ പ്രദേശങ്ങളും. സ്കൂൾ മതിലിനോട് ചേർന്ന ഈ ബസ് സ്റ്റോപ്പിന് പുറകിൽ സാമൂഹ്യവിരുദ്ധർ സ്ഥിരമായി മാലിന്യങ്ങൾ നിക്ഷേപിക്കുകയാണ്. കവാടത്തിനു സമീപം ആയതിനാൽ വിദ്യാർഥികളും അധ്യാപകരും പലവട്ടം ഇത് സേവന പ്രവർത്തനങ്ങളിലൂടെ വൃത്തിയാക്കിയതാണ്. എന്നാൽ അടുത്ത ദിവസങ്ങളിൽ തന്നെ വീണ്ടും ഇവിടെ മാലിന്യം നിറയുന്നത് ഇപ്പോൾ പതിവായിരിക്കുന്നു. ഒരു വിദ്യാലയത്തിന് മുന്നിൽ, അതും ശുചിത്വത്തിന് ഏറ്റവും പ്രാധാന്യം നൽകി വന്നിരുന്ന മഹാത്മാവിന്‍റെ  പേരിലുള്ള സ്കൂളിന് മുന്നിൽ മാലിന്യം തള്ളുന്നവർക്കെതിരെ നിയമപരമായി നടപടികൾ എടുക്കുവാൻ അധികൃതർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് സ്കൂൾ വിദ്യാർഥികൾ.

related link : സ്കൂളിന് മുന്നിലെ മാലിന്യനിക്ഷേപം , നടപടികളുമായി നഗരസഭ

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top