സംസ്കൃത പഠന ക്ലാസുകൾ ആരംഭിച്ചു


ഇരിങ്ങാലക്കുട :
വിശ്വസംസ്കൃത പ്രതിഷ്ഠാനത്തിന്‍റെയും കേരള വ്യാസ സംസ്കൃത വിദ്യാപീഠത്തിന്‍റെയും സംയുക്താഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ശ്രീ ശാരദാഗുരുകുലത്തിൽ ആരംഭിച്ച സംസ്കൃതം പഠന ക്ലാസുകളുടെ കേന്ദ്രീകൃത ഉദ്ഘാടനം ആയുർവേദ പണ്ഡിതൻ ഡോ. സേതുമാധവൻ നിർവഹിച്ചു. വിശ്വസംസ്കൃത പ്രതിഷ്ഠാനത്തിന്റെ സംസ്ഥാന അധ്യക്ഷൻ ഡോക്ടർ പി കെ മാധവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിദ്യാനികേതൻ ജില്ലാ അധ്യക്ഷ ടി എൻ രാധ ആശംസ അർപ്പിച്ചു. ഡോ. ഇ എൻ ഈശ്വരൻ സ്വാഗതവും വിജയകുമാർ നന്ദിയും പറഞ്ഞു.


പ്രായ വിദ്യാഭ്യാസമന്യേ സംസ്കൃതം മുൻപ് പഠിക്കാത്തവർക്കും പഠിക്കാവുന്ന മധുരം സംസ്കൃതം, ആയുർവേദ സംസ്കൃതം, അദ്ധ്യാപക സംസ്കൃതം, ധാർമിക സംസ്കൃതം എന്നിവയും ഇവിടെ പരിശീലിപ്പിക്കുന്നുണ്ട്. കൂടുതലറിയാൻ 9539098960.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top