സി.പി.ഐ – എ.ഐ.വൈ.എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി


എടതിരിഞ്ഞി :
ശുചിത്വം നമ്മുടെ കടമ എന്ന മുദ്രാവാക്യം ഉയർത്തി ഗാന്ധിജയന്തി ദിനത്തിൽ സി.പി.ഐ – എ.ഐ.വൈ.എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ പടിയൂർ പഞ്ചായത്തിലെ ചെട്ടിയാൽ – തേക്കുംമൂല റോഡിന്‍റെ ഇരുവശങ്ങളും വൃത്തിയാക്കി ശുചിത്വ വാരാചരണത്തിന് തുടക്കം കുറിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി പി മണി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ലോക്കൽ സെക്രട്ടറി വി.ആർ രമേഷ്, ബ്ലോക്ക് പ്രസിഡണ്ട് കെ എസ് രാധാകൃഷ്ണൻ മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം കെ.വി രാമകഷ്ണൻ, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി ടി വി വിബിൻ, KP കണ്ണൻ, വിഷ്ണു ശങ്കർ, പി എസ് മിഥുൻ എന്നിവർ പങ്കെടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top