‘മണ്ണും ജലവും എനിക്കും വരും തലമുറയ്ക്കും വേണ്ടി സംരക്ഷിക്കേണ്ടത് എന്‍റെ കര്‍ത്തവ്യമാണ്’ – പൊറത്തിശ്ശേരി കോട്ടപ്പാടത്ത് വിദ്യാർത്ഥികളുടെ പ്രതിജ്ഞ


പൊറത്തിശ്ശേരി :
നമ്മുടെ നെല്ല് നമ്മുടെ അന്നം എന്ന മുദ്രാവാക്യവും, മണ്ണും ജലവും എനിക്കും വരും തലമുറയ്ക്കും വേണ്ടി സംരക്ഷിക്കേണ്ടത് എന്റെ കർത്തവ്യമാണെന്ന പ്രതിജ്ഞയും എടുത്ത് സ്കൂൾ വിദ്യാർത്ഥികൾ പൊറത്തിശ്ശേരി കോട്ടപ്പാടം പാടശേഖരത്തിൽ നെല്ലിന്‍റെ ജന്മദിനമായി ആചരിക്കുന്ന കന്നി മാസത്തിലെ മകം നാളിൽ ‘ പാഠം ഒന്ന് എല്ലാവരും പാടത്തേക്ക്’ എന്ന പരിപാടിയിൽ സജീവമായി പങ്കെടുത്തു. വിദ്യാര്‍ത്ഥികള്‍ക്ക് നെല്‍ക്കൃഷിയെക്കുറിച്ച് അവബോധം നല്‍കുക എന്ന ഉദ്ദേശത്തോടെ കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് നടത്തിയ പരിപാടി ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർപേഴ്സൺ രാജേശ്വരി രാമൻ നായർ ഉദ്ഘാടനം ചെയ്തു. പൊറത്തിശ്ശേരി മഹാത്മ യു പി & എൽ പി സ്കൂൾ, മാപ്രാണം സെന്‍റ് സേവിയേഴ്സ് സ്കൂൾ, മാടായിക്കോണം പി കെ ചാത്തൻ മാസ്റ്റർ മെമ്മോറിയൽ ഗവൺമെന്‍റ് യുപി സ്കൂൾ എന്നിവിടങ്ങളിലെ അധ്യാപകർ വിദ്യാർഥികൾ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു

വാർഡ് കൗൺസിലർ ഷീബ ശശിധരൻ അധ്യക്ഷത വഹിച്ചു. നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വത്സല ശശി, കൗൺസിലർമാരായ പ്രജിത് സുനിൽകുമാർ, ദേവി അംബിക കോട്ടപ്പാടം പാടശേഖര സമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. പൊറത്തിശ്ശേരി കൃഷിഭവന്‍റെ നേതൃത്വത്തിലാണ് പരിപാടി നടന്നത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top