ഇരിങ്ങാലക്കുടയിൽ വീണ്ടും വീടുകയറി ആക്രമണം, നാലു പേർ പരിക്കേറ്റ് ചികിത്സയിൽ


ഇരിങ്ങാലക്കുട :
ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ഇരിങ്ങാലക്കുടയിൽ വീണ്ടും വീടുകയറി ആക്രമണം. ചെട്ടിപ്പറമ്പ് കനാൽ ബെയ്‌സിൽ കറകാപ്പ്പറമ്പിൽ കുട്ടപ്പൻ മകൻ ഗോപന്‍റെ വീട്ടിലാണ് തിങ്കളാഴ്ച രാത്രി ഒരു സംഘം മാരകായുധങ്ങളുമായി ആക്രമണം നടത്തിയത്. ഈ സമയം അവിടെയുണ്ടായിരുന്ന ഗോപന്‍റെ സുഹൃത്തുക്കളായ വിനു, രഞ്ജിത്ത്, സലീഷ് എന്നിവർക്കും പരിക്കേറ്റു. ഇവർ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. വീടും അക്രമത്തിൽ തല്ലി തകർത്തിട്ടുണ്ട്. വിനുവിന്റെ ബൈക്കും തകർത്തിട്ടുണ്ട്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top