എല്ലാ സ്കൂളുകളിലും 26ന് കൃഷി ഭവനുകളുടെ നേതൃത്വത്തില്‍ നെൽകൃഷി അധിഷ്ഠിത കൃഷിപ്പണികൾ


ഇരിങ്ങാലക്കുട :
നെല്ലിന്‍റെ ജന്മദിനമായി ആചരിക്കുന്ന കന്നി മാസത്തിലെ മകം നാളിൽ വിദ്യാര്‍ത്ഥികൾക്കായി കൃഷി അറിവിന്‍റെ പുതിയ പാഠമായി കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ‘പാഠം ഒന്ന് എല്ലാവരും പാടത്തേക്ക്’ എന്ന പരിപാടി സെപ്തംബര്‍ 26ന് നടവരമ്പിലെ സ്റ്റേറ്റ് സീഡ് ഫാമിൽ എം.എൽ.എ പ്രൊഫ്. കെ യു അരുണൻ ഉദ്ഘാടനം ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്ക് നെല്‍ക്കൃഷിയെക്കുറിച്ച് അവബോധം നല്‍കുക എന്നതാണ് ഉദ്ദേശിക്കുന്നത്. നമ്മുടെ നെല്ല് നമ്മുടെ അന്നം എന്നാണ് മുദ്രാവാക്യം. മണ്ണും ജലവും എനിക്കും വരും തലമുറയ്ക്കും വേണ്ടി സംരക്ഷിക്കേണ്ടത് എന്‍റെ കര്‍ത്തവ്യമാണ് എന്നു തുടങ്ങുന്ന പ്രതിജ്ഞ എടുത്തശേഷം എല്ലാ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും അന്നേ ദിവസം പാടത്തേക്ക് കൊണ്ടു പോകുകയും കൃഷി പാഠങ്ങള്‍ പകര്‍ന്നു നല്‍കുകയും ചെയ്യും. പ്രദേശങ്ങളിലെ കൃഷി ഭവനുകളാണ് പരിപാടികൾക്ക് നേതൃത്വം നല്കുന്നത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top