മത്സ്യതൊഴിലാളികളുടെ കാറളം പഞ്ചായത്ത് ഓഫീസ് മാർച്ച് ബുധനാഴ്ച


കാറളം :
കാപ്പുകൾ വല കെട്ടി മത്സ്യകൃഷി നടത്തുന്നത് അവസാനിപ്പിക്കുക, അടച്ച് കെട്ടിയ കഴകൾ ഉടൻ തുറക്കുക, മത്സ്യ കാപ്പുകൾ മത്സ്യതൊഴിലാളികൾക്ക് തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള മത്സ്യ തൊഴിലാളി യൂണിയന്റെ (KMTU) നേതൃത്വത്തിൽ കാറളം ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് 25ന് മാർച്ച് നടത്തും. ബുധനാഴ്ച 10 മണി നടത്തപ്പെടുന്ന മാർച്ച് കേരള മത്സ്യ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് ഇ.ജെ. സ്റ്റീഫൻ ഉദ്ഘാടനം ചെയ്യും. കെ.വി. സനൽ, എം.ഐ ഷെമീർ, എം.എസ് പ്രദീപ്, വിനോദ് വെള്ളാനി, സുനി എന്നിവർ സംസാരിക്കും. പഞ്ചായത്ത് മേൽപ്പറഞ്ഞ ആവശ്യങ്ങൾ നടത്തിത്തരുന്നിലെങ്കിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top