കോട്ടയത്തു തമ്പുരാൻ രചിച്ച കല്യാണ സൗഗന്ധികം കഥകളി അരങ്ങേറി


ഇരിങ്ങാലക്കുട :
കോട്ടയത്തു തമ്പുരാൻ രചിച്ച കല്യാണ സൗഗന്ധികം കഥകളി ഉണ്ണായി വാരിയർ സ്മാരക കലാനിലയത്തിൽ സാംസ്കാരിക പ്രവർത്തകൻ ഇ കേശവദാസിന്‍റെ അനുസ്മരണ പരിപാടിയായ ‘തിലോദക’ത്തിന്‍റെ ഭാഗമായി അരങ്ങേറി. ഭീമനായി കലാമണ്ഡലം ഷൺമുഖൻ, പാഞ്ചാലിയായി കലാമണ്ഡലം അരുൺ രാജു,  ഹനുമാനായി കലാനിലയം  ഗോപി എന്നിവർ വേഷമിട്ടു. വേങ്ങേരി നാരായണൻ തൃപ്പൂണിത്തുറ അർജുൻരാജ് എന്നിവരുടെ സംഗീതത്തിന് ചെണ്ടയിൽ സദനം രാമകൃഷ്ണന്നും മദ്ദളത്തിൽ സദനം ജയരാജ്ജും അകമ്പടിയായി. ചുട്ടി കലാനിലയം ദേവദാസ്. ഡോ. കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിലാണ് പരിപാടി നടന്നത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top