ജീവകാരുണ്യത്തിന്‍റെ വാർപ്പ് മാതൃകകളെ തകർത്തെറിഞ്ഞ വക്തിത്വത്തിന് ഉടമയാണ് അപർണ്ണ എന്ന പോലീസ് ഉദോഗസ്ഥയെന്ന് കേരള പുലയർ മഹിളാ ഫെഡറേഷൻ


ഇരിങ്ങാലക്കുട : 
മനുഷ്യ നന്മയുടെ വേറിട്ട വഴികളിലൂടെ സഞ്ചരിച്ച് ജീവകാരുണ്യത്തിന്‍റെ വാർപ്പ് മാതൃകകളെ തകർത്തെറിഞ്ഞ വക്തിത്വത്തിന് ഉടമയാണ് ക്യാൻസർ രോഗികൾക്ക് മുഴുവൻ മുടിയും മുറിച്ച് നൽകിയ തൃശൂർ റൂറൽ പോലീസിലെ ഇരിങ്ങാലക്കട സിവിൽ പോലീസ് ഉദ്യോഗസ്ഥ അപർണ്ണയെന്ന് കേരള പുലയർ മഹിളാ ഫെഡറേഷൻ. കെ.പി.എം.എഫ് ജില്ലാ പ്രസിഡണ്ട് നിർമല മാധവന്‍റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഇരിങ്ങാലക്കുട വനിതാ പോലീസ് സ്റ്റേഷനിൽ നൽകിയ അനുമോദന ചടങ്ങിൽ ജില്ലാ സെക്രട്ടറി ഷീജ രാജു മാതൃക പ്രവർത്തനം കാഴ്ചവച്ച അപർണ്ണക്ക് ഉപകാരം നൽകി . ഇത്തരം സേവനങ്ങൾ കേരളത്തിലെ പോലീസ് സേനക്ക് മാത്രമല്ല പൊതു സമൂഹത്തിനും മാതൃകയാണെന്നും അവർ കൂട്ടി ചേർത്തു. മഹിളാ ഫേഡറേഷൻ ജില്ലാ പ്രസിഡണ്ട് നിർമല മാധവൻ, പഞ്ചമി സംസ്ഥാന കമ്മിറ്റി അംഗം ഉഷാ വേണു, കെ.പി.വൈ.എം. ജില്ലാ പ്രസിഡണ്ട് സുമേഷ് പഞ്ഞപ്പിള്ളി എന്നിവർ ഷാളണിയിച്ചു. പഞ്ചമി കോഡിനേറ്റർ കുമാരി ടി ആർ ഷേർളി, കെ.പി.എം.എഫ് ജില്ലാ ഖജാൻജി രജനി പ്രകാശ് എന്നിവർ സന്നിഹിതരായിരുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top