പരിസ്ത്ഥിയെ ചൂഷണം ചെയ്യുന്നവർക്കൊപ്പം നിൽക്കുന്ന ഉദ്യോഗസ്ത്ഥരെ സർവ്വീസിൽ നിന്ന് പിരിച്ച് വിടണം : യുവജനതാദൾ


ഇരിങ്ങാലക്കുട :
പരിസ്ത്ഥിയെ വിനാശത്തിലേക്ക് തള്ളിവിടുന്നത്തിനും വിഭവങ്ങളെ ദുർവ്യയം ചെയ്യാൻ കൂട്ട് നിൽക്കുന്നതുമായ ഉദ്യോഗസ്ത്ഥരെ സർവ്വീസിൽ നിന്ന് പിരിച്ച് വിടണമെന്ന് എൽ.വൈ.ജെ.ഡി. ജില്ലാ പ്രസിഡന്റ് വാക്സറിൻ പെരെപ്പാടൻ അവശ്യപ്പെട്ടു. പശ്ചിമഘട്ടം സംരക്ഷിക്കുക, ഗാഡ്‌ഗിൽ റിപ്പോർട്ട് പഠനവിധേയമായി നടപ്പിലാക്കുക, അനധികൃത ക്വാറികൾ അടച്ചു പൂട്ടുക എന്നീ ആവശ്യങ്ങളുന്നയിച്ച് ലോക് താന്ത്രിക് യുവജനതാദൾ കേരള മുഖ്യമന്ത്രിയ്ക്ക് ഒക്ടോബർ 18 ന് നൽകുന്ന ഭീമ ഹർജിയുടെ ഒപ്പ് ശേഖരണാർത്ഥം ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ഇൻസൈറ്റ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം ദുര പൂണ്ട ഉദ്യോഗസ്ത്ഥ പുഴുക്കുത്തുകളാണ് അനധികൃത കെട്ടിട നിർമാണങ്ങൾക്ക് വഴിവിട്ട് അനുമതി നല്കുന്നതും അതിന്റെ പ്രതിഫലനങ്ങളാണ് ഉരുൾപൊട്ടലുകളും പ്രളയകെടുതികളും എന്നും അദ്ദേഹം പറഞ്ഞു.

പ്രശസ്ത തിരകഥാകൃത്ത് സിബി കെ. തോമാസ് ആദ്യ ഒപ്പ് രേഖപ്പെടുത്തി, ജൈവ കർഷകൻ ടോം കിരൺ, സിനിമ സംവിധായകൻ തോംസൻ, തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ളവരും ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒപ്പ് രേഖപ്പെടുത്തി. ഒരോ മണ്ഡലത്തിൽ നിന്നും വിവിധ രീതിയിലുള്ള ബോധവത്കരണ – പ്രചരണ പരിപാടിയികളിലൂടെ അയ്യായിരം ഒപ്പ് വീതം ശേഖരിക്കുന്നു. സംസ്ഥാന കമ്മിറ്റിയംഗം വർഗ്ഗീസ് തെക്കേക്കര അദ്ധ്യക്ഷത വഹിച്ചു. പോളി കുറ്റിക്കാടൻ, അഡ്വ. പാപ്പച്ചൻ വാഴപ്പിള്ളി, ടി.വി.ബാബു, ഷെല്ലി തുടങ്ങിയവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top