മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ വനിതാവേദി സംഗമം സംഘടിപ്പിച്ചു


ഇരിങ്ങാലക്കുട :
മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിലിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച താലൂക്കിലെ ലൈബ്രറി വനിതാവേദി ഭാരവാഹികളുടെ സംഗമം കവയത്രി ഷീബ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട എസ്.എൻ.വൈ.എസ് ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ താലൂക്ക് വനിതാവേദി കൺവീനറും ഇരിങ്ങാലക്കുട ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രഡന്റുമായ നളിനി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ സംസ്ഥാന സമിതി അംഗം പി.തങ്കം ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. അധ്യാപക അവാർഡ് ജേതാവ് കെ.ജി. സുനിതയ്ക്ക് ലൈബ്രറി കൗൺസിലിന്‍റെ ഉപഹാരം താലൂക്ക് സെക്രട്ടറി ഖാദർ പട്ടേപ്പാടം സമർപ്പിച്ചു. താലൂക്ക്തല വനിതാവയന മൽസര വിജയികൾക്കുള്ള സമ്മാനദാനം ജില്ലാ കമ്മിറ്റി അംഗം വി.എൻ കൃഷ്ണൻ കുട്ടി നിർവ്വഹിച്ചു. കെ.കെ. ചന്ദ്രശേഖരൻ സ്വാഗതവും കെ.വി. ഷീല നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top