അവിട്ടത്തൂർ തിരുക്കുടുംബ ദേവാലയത്തിലെ പ്രതിഷ്ഠാ ഊട്ടു തിരുന്നാൾ


അവിട്ടത്തൂർ :
അവിട്ടത്തൂർ തിരുക്കുടുംബ ദേവാലയത്തിലെ പ്രതിഷ്ഠാ ഊട്ടു തിരുന്നാൾ സമുചിതമായി ആഘോഷിച്ചു. തിരുന്നാൾ പാട്ടുകുർബാനക്ക് ഫാ. വിപിൻ കുരിശേരി മുഖ്യകാർമ്മികത്വം വഹിച്ചു. ഫാ. വിൽസൻ എലുവത്തിങ്കൽ കൂനൻ തിരുന്നാൾ സന്ദേശം നൽകി. പ്രദക്ഷിണത്തിന് ശേഷം അയ്യായിരത്തോളം പേർക്ക് ഊട്ട് സദ്യ നൽകി. പാരിഷ് ഹാളിലും പന്തലിലും ആയി ആയിരത്തോളം പേർക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന വിധം ആണ് ഊട്ട് സദ്യ ക്രമീകരിച്ചിരുന്നത്. 11 യൂണിറ്റുകളിൽ നിന്നുമായി 220 വളണ്ടിയർമാർ സദ്യ വിളമ്പുവാൻ നേത്യത്വം നൽകി. കോഴി റോസ്റ്റ, കൂട്ടുക്കറി, ഫൈനാപ്പിൾ കറി, മീൻ കറി, അച്ചാർ, പഴം തുടങ്ങിയ വിഭവങ്ങൾ ഇലയിൽ വിളമ്പി കൊടുത്തുള്ള ഊട്ടു സദ്യ അവിട്ടത്തൂർ ഇടവകയുടെ തനതായ പ്രത്യേകതയാണ്. വികാരി ഫാ. ആന്റോ പാണാടന്‍റെ നേത്യത്വത്തിൽ കൺവീനർ ജോസാലസിന്‍റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഊട്ടു തിരുന്നാൾ ക്രമീകരിച്ചത്. തിരുന്നാൾ തലേദിവസം വൈകീട്ട് വിശുദ്ധ കുർബാന, കൂട് തുറക്കൽ ചടങ്ങുകൾക്ക് ശേഷം കരിമരുന്ന് പ്രയോഗവും ഉണ്ടായിരുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top