എച്ച്.ഡി.പി. സമാജം ഭരണസമിതി തിരഞ്ഞെടുപ്പ്, ജനാധിപത്യ സംരക്ഷണ മുന്നണിക്ക് വിജയം


എടതിരിഞ്ഞി :
എടതിരിഞ്ഞി ഹിന്ദു ധര്‍മ്മ പ്രകാശിനി സമാജത്തിന്‍റെ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഭരതൻ കണ്ടേങ്കാട്ടിൽ നേതൃത്വം നൽകിയ ഇടതുപക്ഷ പാനലയ ജനാധിപത്യ സംരക്ഷണ മുന്നണി മുഴുവൻ സീറ്റിലും വിജയിച്ചു. അഡ്വ. ദേവദാസിന്‍റെ നേതൃത്വത്തിലുള്ള ബി.ജെപി – ബി.ഡി.ജെ.എസ് സഖ്യമായ ജനാധിപത്യ സംരക്ഷണ സമിതിയുമായി നേരിട്ട മത്സരമായിരുന്നു. കോൺഗ്രസിന് പാനൽ ഉണ്ടായിരുന്നില്ല. ജനാധിപത്യ സംരക്ഷണ മുന്നണിയുടെ താഴെപ്പറയുന്ന സ്ഥാനാർഥികളാണ് വിജയിച്ചത്. ഭരതൻ കണ്ടേക്കാട്ടിൽ (പ്രസിഡന്റ്‌ ), ബാബു രാജൻ എടച്ചാലി (വൈസ് പ്രസിഡന്റ്), ദിനചന്ദ്രൻ കോപ്പുള്ളി പറമ്പിൽ (സെക്രട്ടറി), കെ ആർ ഉദയകുമാർ കല്ലട (ജോയിന്റ് സെക്രട്ടറി), എംകെ ഗിരി മാടത്തിങ്കൽ (ട്രഷറർ), ഭരണ സമിതി അംഗങ്ങളായി അശോകൻ കൂനാക്കാം പുള്ളി, കെ സുധാകരൻ, കെവി ഹജീഷ്, സുബ്രഹ്മണ്യൻ കളപ്പുരത്തറ, സുധാകരൻ മു തുപ്പറമ്പിൽ, വി വി അജിതൻ, സുമന പത്മനാഭൻ, വനജ ധർമ്മരാജ്.

സമാജം നിയമാവലി 15 (ബി) വകുപ്പ് പ്രകാരം പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറര്‍, വൈസ് പ്രസിഡണ്ട്, ജോയിന്റ് സെക്രട്ടറി, എന്നിവര്‍ ഉള്‍പ്പെടെ 13 അംഗങ്ങളെയാണ് ഭരണ സമിതിയിലേക്ക് തിരഞ്ഞെടുത്തത്. ഭരണസമിതി അംഗങ്ങളില്‍ 2 എണ്ണം വനിതകള്‍ക്കായി സംവരണം ചെയ്തിട്ടുള്ളതുമാണ്. ഞായറാഴ്ച രാവിലെ 9 മണി മുതല്‍ 2 മണി വരെ സമാജം ഹാളില്‍ വെച്ച് വലിയ പോലിസ് സന്നാഹത്തോടെയാണ് രഹസ്യ ബാലറ്റടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതും, അന്ന് തന്നെ വോട്ടെണ്ണി ഫലപ്രഖ്യാപനം നടത്തിയതും റിട്ടേണിങ്ങ് ഓഫീസർ അഡ്വ. എം.പി. ജയരാജിന്‍റെ മേൽനോട്ടത്തിലാണ്. മൂവായിരത്തോളം അംഗങ്ങളുള്ള സമാജത്തിൽ 1455 പേർ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top