കാക്കത്തുരുത്തി കൂട്ടായ്മയുടെ ഒന്നാം വാർഷികവും ഓർമ്മത്തണൽ സമർപ്പണവും നടന്നു


കാക്കത്തുരുത്തി :
കാക്കത്തുരുത്തി കൂട്ടായ്മയുടെ ഒന്നാം വാർഷികവും, ഇതിനോടനുബന്ധിച്ച് വാലിപറമ്പിൽ കുമാരൻ വൈദ്യർ മകൻ രാമചന്ദ്രന്‍റെ ഓർമ്മയ്ക്കായി മകൻ ഷർമിൾ കുമാർ നിർമിച്ചുനൽകുന്ന ഓർമ്മത്തണൽ സമർപ്പണവും നടന്നു. പ്രളയത്തിൽ നാടിനൊപ്പം നിന്ന വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥൻ പി എസ് ഷിജിനെയും, സീഷോർ ഫാം മാനേജർ ഷിബി ആലേകാരനെയും ആദരിച്ചു. പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് സി.എസ്. സുധൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൂട്ടായ്മയുടെ മെമ്പർഷിപ്പ് വിതരണവും നടന്നു. കൂട്ടായ്മ സെക്രട്ടറി കെ ആർ ദിനേശ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധാ വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ സുനിത മനോജ്, ഉഷ രാമചന്ദ്രൻ, എന്നിവർ സംസാരിച്ചു. കൂട്ടായ്മ പ്രസിഡന്റ് ഐ സിദ്ധാർത്ഥൻ സ്വാഗതവും വാണികുമാർ കോപ്പുള്ളിപറമ്പിൽ നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top