പ്രളയത്തെ അതിജീവിച്ച കണ്ണംപൊയ്യച്ചിറയിൽ വിരിപ്പ് കൊയ്തുത്സവം നടത്തി


നടവരമ്പ്:
ആഗസ്റ്റ് മാസത്തിലെ പ്രളയത്തെ അതിജീവിച്ച വേളൂക്കര പഞ്ചായത്തിലെ നടവരമ്പ് കണ്ണംപൊയ്യച്ചിറ പാടശേഖരത്തിൽ വിരിപ്പ് നെൽകൃഷി കൊയ്ത്തുത്സവം നടന്നു. ഈ പാടശേഖരത്തിൽ കഴിഞ്ഞ വർഷം ചെയ്ത മുഴുവൻ സ്ഥലങ്ങളിലും കൃഷി ചെയ്തതിന് പുറമേ കാലങ്ങളായി കൃഷി ചെയ്യാതിരുന്ന നിലങ്ങളിലുൾപ്പെടെ 30 ഏക്കറോളം സ്ഥലത്തു കൂടി ഇത്തവണ നെൽകൃഷി ചെയ്തിട്ടുണ്ട്. വേളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരതിലകൻ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക് മെമ്പർ വിജയലക്ഷമി വിനയചന്ദ്രൻ, അസിസ്റ്റന്റ് കൃഷി ഓഫീസർ എം.കെ.ഉണ്ണി, ടി.വി. വിജു പാടശേഖര സമിതി ഭാരവാഹികളായ സി.കെ. ശിവജി, കെ.കെ. രവി, കെ.കെ. രാജൻ, എൻ.കെ. വിജയൻ, ഉണ്ണികൃഷ്ണൻ, സുബ്രമുണ്യൻ, പി.ആർ. മറിയം, സസ്യാതിലകൻ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ആഗസ്റ്റ് മാസത്തിലുണ്ടായ പ്രളയത്തിൽ തോടുകൾ കവിഞ്ഞൊഴുകി പാടത്ത് വെള്ളം പൊങ്ങിയെങ്കിലും വലിയ രീതിയിലുള്ള നഷ്ടം സംഭവിക്കാതിരുന്നത് കർഷകർക്ക് ആശ്വാസമായി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top