കണ്ടാരംതറ മൈതാനം മദ്യപന്‍മാര്‍ക്ക് സുരക്ഷിത താവളം


പൊറത്തിശ്ശേരി :
മദ്യപന്‍മാര്‍ക്ക് സുരക്ഷിത താവളമായി പൊറത്തിശ്ശേരി കണ്ടാരംതറ മൈതാനം മാറുന്നു. രാപകല്‍ മദ്യപന്മാരുടെ സാന്നിധ്യം മൂലം മറ്റു സാമൂഹികവിരുദ്ധരും ഇവിടെ അഴിഞ്ഞാടുകയാണ്. അധികാരികളുടെ ശ്രദ്ധ പെട്ടെന്ന് ഇങ്ങോട്ട് പതിയില്ലാതെന്നതാണ് മദ്യപ സംഘങ്ങൾ കൂട്ടംചേർന്ന് ഇവിടെ സൽക്കാരത്തിന് എത്തുന്നത്. മദ്യക്കുപ്പികളും പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും മറ്റും മൈതാനത്ത് തന്നെ വലിച്ചെറിയുകയാണ് ഇവരുടെ പതിവ്. ലഹരി മൂക്കുമ്പോൾ കുപ്പികൾ മതിലിൽ എറിഞ്ഞു ഉടക്കുന്നതും പതിവാണ്. മദ്യകുപ്പികളുടെ ചില്ലുകൾ മൈതാനത്തു ചിതറികിടക്കുന്നതുകൊണ്ട് നാട്ടുകാരുടെ കാലുകൾ തുളച്ചുകയറി പരിക്ക് പറ്റുന്നതും പതിവായിട്ടുണ്ട്. പൊറത്തിശ്ശേരി ഗ്രാമത്തിന്‍റെ പൈതൃകവും വിശ്വാസവും പേറുന്ന ഘണ്ടകര്‍ണ്ണന്‍ പ്രതിഷ്ഠയുള്ള കണ്ടാരംതറയിലാണ് സാമൂഹ്യവിരുദ്ധരുടെ ഈ വിളയാട്ടങ്ങൾ. സമീപത്തെ വിദ്യാലയത്തിനും ഇവിടെ കൂടുന്ന ഇത്തരം സാമൂഹ്യവിരുദ്ധരുടെ പ്രവർത്തനങ്ങൾ ഭീഷണിയാകുന്നുണ്ട്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top