വർണ കൊലപാതകക്കേസിൽ മൂന്നാമത്തെ ലുക്ക് ഔട്ട്നോട്ടീസും പോലീസ് പുറത്തിറക്കി


മാപ്രാണം :
വര്‍ണ്ണ സിനിമാസ് വാടകയ്‌ക്കെടുത്ത് നടത്തുന്ന സഞ്ജയ് രവിക്കും പ്രതികളില്‍ ഒരാളായ പറപ്പൂക്കര രാപ്പാള്‍ സ്വദേശി അനീഷിനും വേണ്ടിയുള്ള പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ മറ്റൊരു പ്രതിയായ രാപ്പാള്‍ സ്വദേശി ഗോകുലിനായുള്ള ലുക്ക് ഔട്ട്നോട്ടീസും ബുധനാഴ്ച പോലീസ് പുറത്തിറക്കി. പിടികിട്ടാനുള്ള മറ്റു രണ്ടു പേർക്കുമെതിരെ പോലീസ് കഴിഞ്ഞ ദിവസം ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. അനീഷിനും ഗോകുലും പോലീസ് പിടികൂടിയ മണികണ്ഠനും സഞ്ജയ് രവി നടത്തുന്ന വര്‍ണ്ണ സിനിമാസ്സിലെ ജോലിക്കാരാണ് . അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്നും പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top