തെരുവ് വിളക്കുകൾ പ്രവർത്തനരഹിതമായിട്ട് മാസങ്ങൾ, ഡിവൈ.എഫ്.ഐ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു


മൂർക്കനാട് :
നഗരസഭയിലെ 1-ാം വാർഡിലെ വലിയപാലം, കക്കേരി, ഇല്ലിക്കൽ ഡാം ബണ്ട് റോഡ്, കിഴക്കേ അങ്ങാടി തുടങ്ങി മൂർക്കനാട് പ്രദേശത്തെ പ്രധാന വഴികളിൽ തെരുവ് വിളക്കുകൾ പ്രവർത്തന രഹിതമായിട്ട് മാസങ്ങളായിട്ടും നടപടികൾ സ്വീകരിക്കാത്ത നഗരസഭക്കെതിരെ ഡി.വൈ.എഫ്.ഐ മൂർക്കനാട് യൂണിറ്റിന്‍റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും കുത്തിയിരുപ്പ് സമരവും സംഘടിപ്പിച്ചു. നാട്ടുക്കാർ നിരവധി തവണ വാർഡ് മെമ്പറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പ്രശ്ന പരിഹാരത്തിനുവേണ്ട നടപടികൾ സ്വീകരിക്കാത്ത കൗൺസിലർ നിഷ്ക്രിയനായിരുന്നു എന്നും പ്രതിഷേധക്കാർ പറഞ്ഞു. ഇല്ലിക്കൽ ഡാം പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് ഡി.വൈ എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡണ്ട് പി.കെ മനുമോഹൻ ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി വിഷ്ണു പ്രഭാകരൻ, ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി അക്ഷയ് മോഹൻ, വിവേക് പ്രഭാകരൻ, അഖിൽ കെ അശോക്, വിഷ്ണു വി.എസ്, അർജുൻ എം.ആർ എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top