വർണ കൊലക്കേസ് : കോൺഗ്രസ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി


മാപ്രാണം :
കോൺഗ്രസ് പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാപ്രാണം വാലത്ത് രാജൻ വധക്കേസിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുക, പോലീസിന്റെ നിഷ്ക്രിയത്വം അവസാനിപ്പിക്കുക, ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകുക, വർണ സിനിമാസിലെ ഗുണ്ടായിസം അവസാനിപ്പിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. വർണ തീയറ്റർ പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് കൂള മര കമ്പനിയുടെ സമീപം പോലീസ് തടഞ്ഞു. മാർച്ച് ഡിസിസി വൈസ് പ്രസിഡണ്ട് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു ഡിസിസി ജനറൽ സെക്രട്ടറി ആന്റോ പെരുമ്പിള്ളി മുഖ്യാതിഥിയായിരുന്നു.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് സത്യൻ നാട്ടുള്ളി അധ്യക്ഷത വഹിച്ച മാർച്ചിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ കെ കെ അബ്ദുള്ള കുട്ടി, എം ആർ ഷാജു, കെ സി ജെയിംസ്, പി എൻ സുരേഷ്, വി സി വർഗീസ്, മണ്ഡലം ഭാരവാഹികളായ സി എൻ ദാമോദരൻ, സിന്ധു അജയൻ, കെ രഘുനാഥ്, ബാബു, നിഷ ഹരിദാസ്, സന്തോഷ് മുതുപ്പറമ്പിൽ, ഹരിദാസ് സി സി, മോഹനൻ, ജോസ് കാഞ്ഞിരപ്പള്ളൻ, അശോകൻ പുരയാറ്റുപറമ്പിൽ, ശാരദ വിശ്വംഭരൻ, ശ്രീലത വത്സൻ, തങ്കം കുമാരൻ എന്നിവർ നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top