ഫയർ & സെഫ്റ്റി സർട്ടിഫിക്കറ്റ് ഇല്ലാതെ വർണ സിനിമാസ് 2 വർഷകാലം എങ്ങിനെ പ്രവർത്തിച്ചു? ഇരിങ്ങാലക്കുട നഗരസഭ പ്രതികൂട്ടിൽ


ഇരിങ്ങാലക്കുട :
ഫയർ & സെഫ്റ്റി സർട്ടിഫിക്കറ്റ് ഇല്ലാതെ ലൈസൻസ് കിട്ടില്ല എന്നിരിക്കെ എങ്ങിനെ കഴിഞ്ഞ രണ്ടു വർഷത്തിലധികമായി മാപ്രാണം വർണ സിനിമാസ് പ്രവർത്തിച്ചു എന്ന ചോദ്യം പൊതുജനങ്ങളിൽനിന്നും ഉയരുമ്പോൾ പ്രതിക്കൂട്ടിലാക്കുന്നത് ഇരിങ്ങാലക്കുട നഗരസഭ. 2019 -20 കാലഘട്ടത്തിലെക്കുള്ള ലൈസൻസ് പുതിക്കിയില്ല എന്ന കാരണം കാണിച്ചാണ് ഇപ്പോൾ നഗരസഭ വർണ സിനിമാസ്സിൽ നോട്ടീസ് പതിച്ചു സീൽ ചെയ്തു പൂട്ടിയത്. ഈ വാർത്ത പ്രചരിച്ച ഉടൻ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പൊതുജനങ്ങൾ ചോദിച്ച ആദ്യ ചോദ്യം “ഒരു കൊലപാതകം നടന്നപ്പോൾ മാത്രമേ ഇത് നഗരസഭ കണ്ടുപിടിച്ചൊള്ളു” എന്നായിരുന്നു. ഫയർ & സെഫ്റ്റി സർട്ടിഫിക്കറ്റ് ഇതുവരെ നഗരസഭക്ക് ലഭിച്ചിട്ടില്ലെന്നും ഇതിനിടെ വാർത്തകൾ വന്നിരുന്നു. നഗരസഭ എൻജിനിയറിംഗ് വിഭാഗത്തിലാണ് അട്ടിമറി നടന്നത് എന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്.

മൂർക്കനാട് പട്ടികജാതിക്കാരന്‍റെ വീട് പോലീസിന്‍റെ സംരക്ഷണത്തിൽ നിയമം ലംഘിച്ചു എന്നു പറഞ്ഞ് ഇടിച്ചു പൊളിച്ച നഗരസഭയാണിതെന്നും, പാവപ്പെട്ടവനും പണക്കാരനും രണ്ടു നീതി നടപ്പിലാക്കുന്ന നഗരസഭയെ ജനം തിരിച്ചറിയണമെന്നും പരസ്യമായ നിയമ ലംഘനത്തിന് കൂട്ടുനിന്ന നഗരസഭയ്ക്കെതിരെ വരും നാളുകളിൽ ശക്തമായ പ്രതിഷേധ പരിപാടികളും നിയമ നടപടികളും സ്വീകരിയ്ക്കുമെന്ന് ബി.ജെ.പി മുനിസിപ്പൽ കമ്മറ്റി അറിയിച്ചു. മറ്റു രാഷ്രിയ കക്ഷികളും സമാനമായ പ്രതിഷേധങ്ങൾക്ക് ഒരുങ്ങുന്നുണ്ട്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top