ലൈസൻസ് പുതുക്കാതെ പ്രവർത്തിച്ചതിന് മാപ്രാണം വർണ്ണ സിനിമാസ് നഗരസഭ പൂട്ടി സീൽ ചെയ്തു


മാപ്രാണം :
പാർക്കിങ്ങിനെ ചൊല്ലിയുള്ള കൊലപാതകതോടെ കുപ്രസിദ്ധിയാർജ്ജിച്ച മാപ്രാണം വർണ്ണ സിനിമാസ് ലൈസൻസ് പുതുക്കാതെയാണ് പ്രവർത്തിച്ചതെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഇരിങ്ങാലക്കുട നഗരസഭ തിയേറ്റർ പൂട്ടി സീൽ ചെയ്തു. നഗരസഭ സെക്രട്ടറിയുടെ ഉത്തരവ് പ്രകാരം 2019-20 ലെ ലൈസൻസ് പുതുക്കാത്തതിനാൽ 17 / 9 / 2019 മുതൽ തിയേറ്റർ പൂട്ടി സീൽ ചെയ്തിരിക്കുന്നു എന്ന് ഇരിങ്ങാലക്കുട നഗരസഭ സെക്രട്ടറിയുടെ സീലോടുകൂടിയ നോട്ടീസ് ആണ് വർണ്ണ തിയേറ്ററിലെ മതിലിൽ ചൊവ്വാഴ്ച വൈകിട്ട് പതിച്ചത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top