വർണ സിനിമാസിന്‍റെ ലൈസൻസ് റദ്ദ് ചെയ്യണമെന്ന് നാട്ടുകാർ നഗരസഭക്ക് അപേക്ഷ നൽകി


മാപ്രാണം :
പരിസരവാസികൾക്ക് എന്നും ശല്യമായും ഗുണ്ടയാസത്തിലൂടെയും തിയേറ്റർ നടത്തി കൊണ്ടുപ്പോകുന്ന മാപ്രാണം വർണ സിനിമാസിന്‍റെ നടത്തിപ്പുകാരൻ സഞ്ജയ് രവിയുടെ പേരിലുള്ള ലൈസൻസ് റദ്ദ് ചെയ്ത സ്ഥാപനത്തിന്‍റെ പ്രവർത്തനം നിറുത്തിവെക്കണമെന്ന് മാപ്രാണം തളിയക്കോണം നിവാസികൾ ഒപ്പിട്ട അപേക്ഷ ഇരിങ്ങാലക്കുട നഗരസഭാ സെക്രട്ടറിക്കും ചെയർപേഴ്സണും നൽകി. 3 വർഷത്തോളമായി ഈ മേഖലയിൽ വർണ സിനിമാസ് കാരണം ഗതാഗതതടസം പതിവാണെന്നും, തിയേറ്റർ മാനേജ്മെന്റുമായി ഇതേപ്പറ്റി സംസാരിക്കാൻ നാട്ടുകാർ ചെല്ലുമ്പോളെലാം ഗുണ്ടയാസത്തിലൂടെ മറുപടി തരുന്ന ശീലമാണ് അവർ ചെയ്തിരുന്നെന്നും നാട്ടുകാർ പറയുന്നു. പോലിസിസിൽ പരാതിപെട്ടിരുന്നെങ്കിലും പ്രശനങ്ങൾ തുടർന്ന് പോരുകയും, അവസാനം പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കത്തിൽ സമീപവാസിയുടെ കൊലപാതകത്തിൽ കലാശിക്കുകയും ചെയ്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top