കാറളം പഞ്ചായത്ത് സെക്രട്ടറിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിജെപിയുടെ നിൽപ്പ് സമരം


കാറളം
: ഹരിപുരം കനാൽ ബണ്ട് വിഷയത്തിലും, പഞ്ചായത്ത് കുളങ്ങളിലെ മത്സ്യകൃഷി വിഷയത്തിലും രാഷ്ട്രീയം നോക്കാതെ ജനങ്ങളുടെ കൂടെ നിന്ന കാറളം പഞ്ചായത്ത് സെക്രട്ടറിയെ മാറ്റുവാനുള്ള പഞ്ചായത്ത് ഭരണസമിതി ശ്രമങ്ങൾക്കെതിരെ ബിജെപി കാറളം പഞ്ചായത്ത് കമ്മറ്റി പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ സൂചകമായി നിൽപ്പ് സമരം നടത്തി. ബിജെപി കാറളം പഞ്ചായത്ത് പ്രസിഡന്റ് രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം അഡ്വ. സുധീർ ബേബി ഉദ്ഘാടനം നിർവഹിച്ചു. സുനിൽ കുമാർ ടി എസ്, സുരേഷ് കുഞ്ഞൻ, ഉണ്ണികൃഷ്ണൻ പാറയിൽ, സുനിൽ ഇല്ലിക്കൽ, ഗിരീശൻ, വിനീഷ്, ഭരതൻ, കെ പി വിഷ്ണു, സിനി രവീന്ദ്രൻ, അഖിലാഷ് വിശ്വനാഥൻ, സരിത വിനോദ് , ധർമ്മൻ കായംപുറത്ത് എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top