കൂടൽമാണിക്യം ദേവസ്വത്തിന്‍റെ ഒഴിഞ്ഞ പറമ്പുകളിൽ തെങ്ങു കൃഷി വ്യാപിപ്പിക്കുന്നു


ഇരിങ്ങാലക്കുട :
ശ്രീ കൂടൽമാണിക്യം ദേവസ്വത്തിന്‍റെ ഖാദി പറമ്പിലും വടക്കേക്കര പറമ്പിലും തെങ്ങു കൃഷി വ്യാപിപ്പിക്കുന്നത്തിന്‍റെ ഭാഗമായി തെങ്ങിൻ തൈകൾ നട്ട് ഔപചാരിക ഉദ്ഘാടനം ക്ഷേത്രം തന്ത്രി എൻ.പി. പരമേശ്വരൻ നമ്പൂതിരിപ്പാട് നിർവഹിച്ചു . തെങ്ങു തൈകൾ സ്പോണ്സർ ചെയ്തവരും ഭക്തജനങ്ങളും ദേവസ്വം ജീവനക്കാരും പങ്കെടുത്തു. ദേവസ്വത്തിന്റെ 11 കിഴേടങ്ങളിലും തെങ്ങിൻ തൈകൾ നട്ട് വരുന്ന അഞ്ചു വർഷത്തിനുള്ളിൽ ക്ഷേത്രത്തിലേക്കാവശ്യമായ നാളികേരം സ്വയം വിളവെടുക്കാനാണ് ഉദ്ദേശിക്കുന്നത്. കരകൃഷി ചെയ്ത് ഇല്ലംനിറക്കാവശ്യമായ കതിർ കണ്ടെത്തുവാൻ കഴിഞ്ഞു. കഴിഞ്ഞ വർഷത്തെ വാഴക്കൃഷിയും വൻ വിജയമായിരുന്നു. ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ, കമ്മിറ്റി അംഗങ്ങളായ ഭരതൻ കണ്ടേൻക്കാട്ടിൽ, രാജേഷ് തമ്പാൻ, കെ ജി സുരേഷ്, കെ കെ പ്രേമരാജൻ , അഡ്മിനിസ്ട്രേറ്റർ എ എം സുമ എന്നിവർ സന്നിഹിതരായിരുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top