എമ്മാനുവേല്‍ 2019 : പന്തല്‍ കാല്‍നാട്ടല്‍ കര്‍മ്മം നിര്‍വ്വഹിച്ചു


ഇരിങ്ങാലക്കുട :
ഇരിങ്ങാലക്കുട രൂപത സ്പിരിച്ച്വാലിറ്റി സെന്‍ററിന്‍റെ നേതൃത്വത്തില്‍ 2019 ഒക്ടോബര്‍ 5 മുതല്‍ 9 വരെ ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രല്‍ അങ്കണത്തില്‍ നടക്കുന്ന എമ്മാനുവേല്‍ 2019 ആത്മീയ നവീകരണ ബൈബിള്‍ കണ്‍വെന്‍ഷന്‍റെ പന്തല്‍ കാല്‍നാട്ടല്‍ കര്‍മ്മം രൂപത വികാരി ജനറാള്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍ നിര്‍വ്വഹിച്ചു. സ്പിരിച്ച്വാലിറ്റി സെന്‍റര്‍ വൈസ് റെക്ടര്‍ ഫാ. ഷാബു പുത്തൂര്‍ സംസാരിച്ചു.

കത്തീഡ്രല്‍ അസിസ്റ്റന്‍റ് വികാരി ഫാ. ചാക്കോ കാട്ടുപറമ്പില്‍ ഏവര്‍ക്കും നന്ദി പറഞ്ഞു. ഫാ. റാഫേല്‍ പുത്തന്‍വീട്ടില്‍ സംബന്ധിച്ചു. സിസ്റ്റേഴ്സ്, കൈക്കാരന്‍മാര്‍, എല്ലാ കമ്മറ്റികളുടേയും ചെയര്‍മാന്‍മാരും, കണ്‍വീനര്‍മാരും പങ്കെടുത്തു. അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ ഫാ. സാംസണ്‍ മണ്ണൂര്‍ ആണ് കണ്‍വെന്‍ഷന്‍ നയിക്കുന്നത്

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top