കൊരുമ്പിശ്ശേരി റെസിഡൻസ് അസോസിയേഷൻ ഓണാഘോഷം


ഇരിങ്ങാലക്കുട :
കൊരുമ്പിശ്ശേരി റെസിഡൻസ് അസോസിയേഷൻ ഓണാഘോഷം മീനാവില്ലയിൽ പള്ളത്ത് സരസ്വതിയമ്മ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്‍റ് ടി എം രാംദാസ് അധ്യക്ഷത വഹിച്ചു. മുതിർന്ന കുടുംബാംഗങ്ങൾക്ക് ഓണപ്പുടവ നൽകി. മികച്ച കർഷകരായ കാക്കര സുകുമാരൻ, രാധാകൃഷ്ണ പൊതുവാൾ എന്നിവരെ ആദരിച്ചു. പോളി മാന്ദ്ര, രമാഭായ്, എ.സി. സുരേഷ്, രാജീവ്, രേഷ്മ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു . അസോസിയേഷൻ അംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളുo സംഘടിപ്പിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top