കളികളിലൂടെ കുറഞ്ഞ സമയം കൊണ്ട് കുട്ടികളെ ഗണിത വിഷയത്തോട് അടുപ്പമുള്ളവരാക്കുന്ന ‘ഉല്ലാസ ഗണിതം പദ്ധതി’ കടുപ്പശ്ശേരി ഗവ. സ്കൂളില്‍


തൊമ്മാന :
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി പ്രൈമറി തലത്തിലുള്ള കുട്ടികളില്‍ അടിസ്ഥാന ഗണിത ശേഷികള്‍ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ‘ഉല്ലാസ ഗണിതം പദ്ധതി’ കടുപ്പശ്ശേരി ഗവ. എല്‍.പി. ആന്‍ഡ് യു.പി.സ്കൂളില്‍ നടപ്പാക്കും. നിരവധി കളികളിലൂടെ കുറഞ്ഞ സമയം കൊണ്ട് കുട്ടികളെ ഗണിത വിഷയത്തോട് അടുപ്പമുള്ളവരാക്കി മാറ്റാനുള്ള കര്‍മ്മ പദ്ധതിയാണ് ഇത്. ഇതിനായി വിനോദത്തിലൂടെ വിജ്ഞാനത്തിലേക്ക് കുട്ടികളെ നയിക്കും.

പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം സെപ്റ്റംബർ 16 തിങ്കളാഴ്ച നടക്കും. രാവിലെ 10:30 ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്‌ നിർവഹിക്കും. പ്രൊഫ. കെ.യു. അരുണന്‍ എം.എല്‍.എ. അധ്യക്ഷനാകും. എസ്.എസ്.കെ. സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ സുരേഷ്കുമാര്‍ പദ്ധതി വിശദീകരണം നടത്തും. എസ്.എസ്.കെ. ജില്ലാ പ്രോഗ്രാം ഓഫീസര്‍ പി.ഡി. പ്രകാശ്ബാബു, ” ഗോഡ്സനെ ആദരിക്കും. വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ.എസ്. കുസുമം മുഖ്യാതിഥിയാകും. തൃശ്ശൂര്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ അബ്ബാസ് അലി മുഖ്യ പ്രഭാഷണം നടത്തും. ഗണിത പ്രശ്നോത്തരി വിജയിയെ കണ്ടെത്തല്‍ ജില്ലാ പഞ്ചായത്ത് അംഗം കാതറിന്‍ പോള്‍ നിര്‍വഹിക്കും. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണന്‍, വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍ എന്നിവര്‍ സമ്മാനദാനം നിര്‍വഹിക്കും. എസ്.എസ്.കെ. ജില്ലാ പ്രൊജെക്റ്റ് കോ- ഓര്‍ഡിനേറ്റര്‍ ബിന്ദു പരമേശ്വരന്‍ സ്വാഗതവും, കടുപ്പശ്ശേരി സ്കൂള്‍ ഹെഡ്മിസ്ട്രസ് പി.എഫ്. മരിയ സ്റ്റെല്ല നന്ദിയും പറയും.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top