കൊൽക്കത്തയിലെ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രകടനം നടത്തി


ഇരിങ്ങാലക്കുട :
 തൊഴിലില്ലായ്മയ്‌ക്കെതിരെ കൊല്‍ക്കത്തയില്‍ ഇടത് വിദ്യാർത്ഥി സംഘടനകൾ നടത്തിയ പ്രതിഷേധത്തിന് നേരെ പൊലീസ് നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം ആചരിക്കുന്നതിന്‍റെ ഭാഗമായി ഇരിങ്ങാലക്കുടയിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധ മാർച്ച് നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ആർ.എൽ. ശ്രീലാൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി വി.എ. അനീഷ്, ബ്ലോക്ക് പ്രസിഡണ്ട് പി.കെ. മനുമോഹൻ, എസ്.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം വിഷ്ണു പ്രഭാകരൻ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top