സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഞായറാഴ്ച


കോണത്തുകുന്ന് :
കേളി ഗ്രാമീണ സംസ്കാരിക വേദിയും വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തും സംയുക്തമായി എറണാകുളം മെഡിക്കല്‍ കോളേജുമായി സഹകരിച്ച് കോണത്തുകുന്ന് ഗവ. യു.പി. സ്കൂളില്‍ ഞായറാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാലു വരെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തും. വിവിധ വിഭാഗങ്ങളിലായി പതിനഞ്ചില്‍ അധികം വിദഗ്ധ ഡോക്ടര്‍മാര്‍ ക്യാമ്പില്‍ പങ്കെടുക്കും. ക്യാമ്പിന്റെ ഭാഗമായി സൗജന്യ മരുന്നുവിതരണവും, ഡയാലിസിസ് കിറ്റ് വിതരണവും നടക്കും. ക്യാമ്പ് രാവിലെ ഒമ്പതിന് വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top